Follow KVARTHA on Google news Follow Us!
ad

Lithium | ജാര്‍ഖണ്ഡില്‍ സ്വര്‍ണശേഖരത്തിനൊപ്പം ലിഥിയവും; കരുതല്‍ വളരെ വലുതാണെന്നാണ് ഗവേഷകര്‍

വേര്‍തിരിച്ചെടുക്കാന്‍ വിദേശ കംപനികളുടെ സഹായവും തേടും Lithium, Reserves, Found, District, Jharkhand, Confirmed, Investigation, Geological Survey, Ind
ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ഒരു സുപ്രധാന സംഭവവികാസത്തില്‍, ജമ്മു ഡിവിഷനിലെ റിയാസി ജില്ലയിലാണ് രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത്. ഇപ്പോഴിതാ,
ഇന്‍ഡ്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുകയാണ്.

ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതല്‍ വളരെ വലുതാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കശ്മീരിന് പിന്നാലെ ജാര്‍ഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലിഥിയം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്‍ഡ്യ മാറിയേക്കുമെന്നാണ് റിപോര്‍ട്.

ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്‍ഡ്യയില്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഇത് വേര്‍തിരിച്ചെടുക്കാന്‍ വിദേശ കംപനികളുടെ സഹായവും തേടുമെന്നാണ് കരുതുന്നത്.

വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം. ഈ കണ്ടുപിടിത്തത്തോടെ ഓര്‍ഗാനിക് ഊര്‍ജം കുറയ്ക്കുന്നതിനുള്ള സുപ്രധാന ആയുധം ഇന്‍ഡ്യക്ക് ലഭിച്ചിരിക്കുകയാണ്.

റോകറ്റ് ഇന്ധനം പോലെയുള്ള ബഹിരാകാശ വ്യവസായത്തിലും ലിഥിയം ഉപയോഗിക്കുന്നു. കോഡെര്‍മയിലെ മൈക ബെല്‍റ്റില്‍ ലിഥിയം പര്യവേക്ഷണത്തിന്റെ അടുത്ത ഘട്ടത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായാണ് വിവരം. പ്രാഥമിക പര്യവേക്ഷണത്തില്‍ ലിഥിയം കണ്ടെത്തിയിട്ടുണ്ട്.

ലിഥിയം ബ്ലോകുകള്‍ അപൂര്‍വ്വമാണ്, ഇലക്ട്രിക് ബാറ്ററികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ലിഥിയം ഒരു നോണ്‍-ഫെറസ് ലോഹമാണ്, കൂടാതെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപുകള്‍, ഡിജിറ്റല്‍ കാമറകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്കായി റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം. ഹാര്‍ട് പേസ്‌മേകറുകള്‍, കളിപ്പാട്ടങ്ങള്‍, ക്ലോകുകള്‍ എന്നിവ പോലുള്ള ചില റീചാര്‍ജ് ചെയ്യാനാവാത്ത ബാറ്ററികളിലും ഇത് ഉപയോഗിക്കുന്നു.

കുറഞ്ഞ സാന്ദ്രത, ഉയര്‍ന്ന ഊര്‍ജ-ഭാരം അനുപാതം, വലിയ അളവില്‍ ഊര്‍ജം സംഭരിക്കുന്നതിനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ട ഒരു ലോഹമാണ് ലിഥിയം. നിലവില്‍ ലിഥിയം, നികല്‍, കൊബാള്‍ട് എന്നിവയുടെ ഇറക്കുമതിയെ ആശ്രയിക്കുകയാണ് ഇന്‍ഡ്യ.




Keywords: News, National, National-News, Lithium, Reserves, Found, District, Jharkhand, Confirmed, Investigation, Geological Survey, India, National News, Koderma News, Lithium reserves found in this district of Jharkhand, confirmed in investigation by Geological Survey of India.

Post a Comment