Follow KVARTHA on Google news Follow Us!
ad

Life Bhawan | ചിറക്കലില്‍ 60 പേര്‍ക്ക് കൂടി ലൈഫ് ഭവനം: വീടില്ലാത്തവന്റെ വേദന തിരിച്ചറിഞ്ഞ സര്‍കാരാണ് കേരളത്തിലേതെന്ന് മന്ത്രി വി എന്‍ വാസവന്‍

7 എണ്ണം അന്തിമഘട്ടത്താലാണ് Life Bhawan, Minister, VN Vasavan, Family, Kerala News
കണ്ണൂര്‍: (KVARTHA) വീടില്ലാത്തവന്റെ വേദന തിരിച്ചറിഞ്ഞ സര്‍കാരാണ് കേരളത്തിലേതെന്ന് സഹകരണ രെജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ചിറക്കല്‍ ഗ്രാമപഞ്ചായത് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ 60 വീടുകളുടെ താക്കോല്‍ കൈമാറല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Life Bhawan for 60 more people in Chirakal: Minister VN Vasavan says government in Kerala recognized the pain of homeless, Kannur, News, Life Bhawan, Agreement, Fisher Men, Minister, VN Vasavan, Family, Kerala News.

സംസ്ഥാനത്ത് 3,59 000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയ സര്‍കാരാണ് ഇവിടെയുള്ളത്. ഇത് വിപ്ലവകരമായ നേട്ടമാണ്. ലോകത്തിലെ ഒരു സര്‍കാരിനും ഇത്തരമൊരു പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ദേശീയ നീതി ആയോഗ് ലൈഫ് പദ്ധതിയെ ഏറെ മികവോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

2017, 2021 പട്ടിക പ്രകാരം 181 ഭവന രഹിതരാണ് പഞ്ചായതിലുണ്ടായിരുന്നത്. ഇതില്‍ എഗ്രിമെന്റില്‍ ഏര്‍പ്പെട്ട 115 പേരില്‍ 88 പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയായി. 27 എണ്ണം അന്തിമഘട്ടത്താലാണ്. ലൈഫ് പദ്ധതിയുടെ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 3.5 കോടി രൂപയുടെ ധനസഹായം നല്‍കി. ഒരു മീന്‍പിടുത്ത തൊഴിലാളി കുടുംബത്തിന് വീട് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തി. ഭൂമിയില്ലാത്തതും ഭൂമിയുള്ളതുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് എസ് സി ലിസ്റ്റില്‍ ഉള്‍പെടുത്തി സ്ഥലവും തുകയും ലഭ്യമാക്കി.

രാജാസ് യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത് വി ഇ ഒ വി സി സന്ധ്യ റിപോര്‍ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ സി ജിഷ, പഞ്ചായത് പ്രസിഡന്റ് പി ശ്രുതി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ബ്ലോക് പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി സതീശന്‍, പഞ്ചായത് വൈസ് പ്രസിഡന്റ് പി അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി കെ മോളി, എന്‍ ശശീന്ദ്രന്‍, കെ വത്സല, ബ്ലോക് പഞ്ചായത് അംഗം പി ഒ ചന്ദ്ര മോഹന്‍, പഞ്ചായത് അംഗം കസ്തൂരിലത, സെക്രടറി പി വി രതീഷ് കുമാര്‍, അസി.സെക്രടറി വി എ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Life Bhawan for 60 more people in Chirakal: Minister VN Vasavan says government in Kerala recognized the pain of homeless, Kannur, News, Life Bhawan, Agreement, Fisher Men, Minister, VN Vasavan, Family, Kerala News. 

Post a Comment