EP Jayarajan | നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യു ഡി എഫ് ആഹ്വാനം മുസ്‌ലിം ലീഗ് തള്ളിയതായി ഇ പി ജയരാജന്‍
Nov 20, 2023, 11:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) രണ്ടാം പിണറായി സര്‍കാര്‍ നടത്തിവരുന്ന നവകേരളാസദസില്‍ കാസര്‍കോട് ജില്ലയിലുണ്ടായ മുസ്‌ലിം ലീഗ് നേതാവിന്റെ പങ്കാളിത്തത്തെ അഭിനന്ദിച്ചു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മുസ്‌ലിം ലീഗ് അണികള്‍ തളളിയിരിക്കുകയാണ്. കാസര്‍കോട്ട് പ്രമുഖ ലീഗ് നേതാവ് മാത്രമല്ല ധാരാളം അണികളും നവകേരളാസദസില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിം ലീഗ് നേതൃത്വത്തിനും കേരളത്തിന്റെ വികസനത്തിന് വഴിതുറക്കുന്ന നവകേരള സദസില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നിലപാടാണ് പിന്തിരിപ്പിച്ചത്. കോണ്‍ഗ്രസിന് മുസ്‌ലിം ലീഗിനെ ഭയമാണ്. ലീഗ് ശരിയായ നിലപാട് സ്വീകരിച്ചാല്‍ അതിനെ പ്രോത്സാഹിപ്പിക്കും. സര്‍കാരിന്റെ ഒട്ടനവധി കമിറ്റികളില്‍ മുസ്‌ലിം ലീഗ് പ്രതിനിധികള്‍ സഹകരിക്കുന്നുണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
ഇതിനിടെ നവകേരള സദസില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവ് എന്‍ എ അബൂബകറിനെതിരെയുളള നടപടി ഉചിതമായ സമയത്തുണ്ടാകുമെന്ന് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് പ്രതികരിച്ചു. അബൂബകറിന്റെ നടപടി അംഗീകരിക്കാന്‍ പാര്‍ടിക്ക് കഴിയില്ല. ലീഗുകാര്‍ ആരും നവകേരള സദസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈസാഹചര്യത്തില്‍ അബൂബകറിനെതിരെയുളള നടപടി സംസ്ഥാന നേതൃത്വം ആലോചിച്ചു തീരുമാനിക്കും. ലീഗ് എംഎല്‍എമാര്‍ നവകേരളസദസില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും എന്‍. എ നെല്ലിക്കുന്ന് പറഞ്ഞു.
പാനൂര്‍, തലശേരി, കൂത്തുപറമ്പ്, ധര്‍മടം മണ്ഡലങ്ങളില്‍ നടക്കുന്ന നവകേരള സദസില്‍ മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എം വി ജയരാജനും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Keywords: News, Kerala, Kannur, EP Jayarajan, Muslim League, Nava Kerala Sadas, Malayalam News, Politics, LDF convener EP Jayarajan praises Muslim League.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.