Follow KVARTHA on Google news Follow Us!
ad

Police Custody | അബോധാവസ്ഥയില്‍ യുവാവ് അയല്‍ക്കാരിയുടെ വീട്ടില്‍; ജനനേന്ദ്രിയം വെട്ടിമാറ്റിയനിലയില്‍; യുവതി കസ്റ്റഡിയില്‍

പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത് Police Custody, Complaint, Injured, Hospital, Treatment, National News
പ്രയാഗ് രാജ്: (KVARTHA) യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയെന്ന പരാതിയില്‍ അയല്‍ക്കാരി പൊലീസ് കസ്റ്റഡിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ കൗശാംബി ഷരിഫ്പുര്‍ സ്വദേശിനിയായ 32-കാരിയെയാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് പ്രയാഗ് രാജിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Lady held after Neighbour's genital injured, UP, News, Crime, Criminal Case, Police, Custody, Complaint, Injured, Hospital, Treatment, National News.


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ചൊവ്വാഴ്ച വൈകിട്ടാണ് 26-കാരനെ അയല്‍ക്കാരിയായ യുവതി ആക്രമിച്ചത്. യുവതിയുടെ വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിനുപിന്നാലെയാണ് യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയതെന്നുമാണ് പ്രാഥമിക വിവരം. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ആക്രമണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ യുവാവിന്റെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചില ജോലികള്‍ക്കായി പ്രതിയായ യുവതിയാണ് മകനെ അവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് യുവാവിന്റെ പിതാവ് പറയുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അയല്‍ക്കാരിയുടെ വീട്ടില്‍ അബോധാവസ്ഥയിലാണ് മകനെ കണ്ടെത്തിയതെന്നും പിതാവ് പറയുന്നു.

Keywords: Lady held after Neighbour's genital injured, UP, News, Crime, Criminal Case, Police, Custody, Complaint, Injured, Hospital, Treatment, National News.

Post a Comment