Follow KVARTHA on Google news Follow Us!
ad

VD Satheesan | കുടുംബശ്രീക്കാര്‍ക്ക് പണം നല്‍കണം, അതില്‍ യാതൊരു ന്യായീകരണവും പറയാനില്ല; തുക നല്‍കാതെ സര്‍കാര്‍ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

'കേരളീയം' പിരിവിനായി ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം അഡീ. കമീഷണറെ നിയോഗിച്ചതില്‍ ഉത്തരം പറയണമെന്നും ആവശ്യം VD Satheesan, Criticized, LDF Govt, Kerala
തിരുവനന്തപുരം: (KVARTHA) കുടുംബശ്രീക്കാര്‍ക്ക് സര്‍കാര്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പണം നല്‍കാതെ സര്‍കാര്‍ കബളിപ്പിക്കുകയാണെന്നും ഇക്കാര്യത്തില്‍ യാതൊരു ന്യായീകരണവും സര്‍കാരിന് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. കൊട്ടിഘോഷിക്കപ്പെട്ട ജനകീയാസൂത്രണത്തിന്റെ ഭാഗമാണ് കുടുംബശ്രീ ഹോടെല്‍. അതിന്റെ നടത്തിപ്പിന് പണം നല്‍കിയില്ല എന്നത് യാഥാര്‍ഥ്യമാണെന്നും അത് ആദ്യം അംഗീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Kudumbashree Issues; VD Satheesan Criticized LDF Govt, Thiruvananthapuram, News, Politics, VD Satheesan, Criticized, Kudumbashree, Hotels, LDF Govt, Kerala

'കേരളീയം' പിരിവിനായി ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം അഡീ. കമീഷണറെ നിയോഗിച്ചതില്‍ സര്‍കാര്‍ ഉത്തരം പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരള ഫിനാന്‍ഷ്യല്‍ കോഡ് അനുസരിച്ച് ഒരു സര്‍കാര്‍ ഉദ്യോഗസ്ഥനും പണപ്പിരിവ് നടത്താന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ് വാങ്ങിയതിന് കമീഷണര്‍ക്ക് മുഖ്യമന്ത്രി പാരിതോഷികം നല്‍കിയെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Keywords: Kudumbashree Issues; VD Satheesan Criticized LDF Govt, Thiruvananthapuram, News, Politics, VD Satheesan, Criticized, Kudumbashree, Hotels, LDF Govt, Kerala. 

Post a Comment