സംഘര്‍ഷ സ്ഥലത്ത് പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. നഗരത്തില്‍ കെ എസ് യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധക്കാര്‍ കേരളീയം ഫ് ളക്‌സുകള്‍ തകര്‍ക്കുകയും പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ വാഹനം തടയുകയും ചെയ്തു. മൂന്ന് കെ എസ് യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കെഎസ്യു സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
അക്രമത്തെ തുടര്‍ന്ന് കെ എസ് യു പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പിലെ റോഡ് ഉപരോധിച്ചു. കെഎസ്യു പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് സ്ഥലം സന്ദര്‍ശിച്ച എം വിന്‍സന്റ് എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മുമ്പെങ്ങും കാണാത്തവിധം പൊലീസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സഹന സമരങ്ങള്‍ അവസാനിച്ചുവെന്നും കേരളത്തിന്റെ തെരുവോരങ്ങളില്‍ സമരാഗ്‌നി ആളിപ്പടരുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
Keywords: KSU protest march turns violent in state capital; education bandh in Kerala tomorrow, Thiruvananthapuram, News, Clash, Police, Attack, Student, Injured, Politics, Kerala News.