Follow KVARTHA on Google news Follow Us!
ad

Protest | മന്ത്രി ആര്‍ ബിന്ദുവിന്റെ വസതിയില്‍ കെ എസ് യു പ്രതിഷേധം; 'പ്രവര്‍ത്തകര്‍ എത്തിയത് ഗേറ്റ് പൂട്ടാനുള്ള താഴുമായി'; പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു

യദു കൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, സംസ്ഥാന സമിതിയംഗങ്ങളായ അമൃത പ്രിയ, സുധീവ് അടക്കമുള്ളവരാണ് എത്തിയത്‌ KSU Protest, Minister R Bindu, Resignation
തിരുവനന്തപുരം: (KVARTHA) ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ വസതിയില്‍ കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. അഞ്ച് കെ എസ് യു പ്രവര്‍ത്തകരാണ് മന്ത്രി മന്ദിരത്തിന്റെ വളപ്പില്‍ കയറി പ്രതിഷേധിച്ചത്. തൃശൂര്‍ കേരളവര്‍മ കോളജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു പ്രതിഷേധം. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, സംസ്ഥാന സമിതിയംഗങ്ങളായ അമൃത പ്രിയ, സുധീവ് അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്.

KSU Protest at Minister R Bindu Residence Again, Thiruvananthapuram, News, KSU Protest, Minister R Bindu, Resignation, Clash, March, Police, Injury, Kerala.

താഴും താക്കോലുമായെത്തി മന്ത്രിയുടെ വസതിയുടെ ഗേറ്റ് പൂട്ടാനായിരുന്നു പ്രതിഷേധക്കാരുടെ പദ്ധതിയെന്നും എന്നാല്‍, താഴും താക്കോലും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. തുടര്‍ന്ന് പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ കേരളവര്‍മ കോളജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വസതിയിലേക്ക് കഴിഞ്ഞദിവസം കെ എസ് യു നടത്തിയ മാര്‍ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം നസിയ മുണ്ടപ്പള്ളിക്ക് ഗുരുതരമായി പരുക്കേറ്റു. ജില്ലാ ഭാരവാഹി അഭിജിത്തിനും നിരവധി പ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. ബാരികേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളും അരങ്ങേറി. തുടര്‍ന്ന് മാര്‍ച് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

പൊലീസ് മൂന്നു തവണ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടര്‍ന്നു. വീണ്ടും പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിലത്തുവീണ പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചു. 

ഇതിനിടയിലാണ് പൊലീസിന്റെ ലാത്തിയടിയേറ്റ് നസിയായുടെ മൂക്കിന് ഗുരുതരമായി പരുക്കേറ്റത്. ചോരയൊഴുകി നിലത്തുവീണ ഇവരെ ഉടന്‍ തന്നെ ജെനറല്‍ ആശുപത്രിയിലും അവിടെനിന്ന് പിന്നീട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. തലസ്ഥാനത്ത് ഇതുവരെ ഇല്ലാത്ത വിധം ക്രൂരമായ സംഭവമാണ് നടന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

Keywords: KSU Protest at Minister R Bindu Residence Again, Thiruvananthapuram, News, KSU Protest, Minister R Bindu, Resignation, Clash, March, Police, Injury, Kerala.  

Post a Comment