Follow KVARTHA on Google news Follow Us!
ad

KSRTC Bus | കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ജനുവരിയില്‍ വീണ്ടും തുടങ്ങും

യാത്രക്കാര്‍ കുറഞ്ഞതോടെയാണ് നിര്‍ത്തിയത് KSRTC Bus, Passengers, Airport, Covid, Kerala News
മട്ടന്നൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ് സര്‍വീസ്  ജനുവരിയില്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. കോവിഡ് ലോക് ഡൗണിന് മുന്‍പായി കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൗണുകളിലേക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും സര്‍വീസ് നടത്തിയിരുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ യാത്രക്കാര്‍ കുറഞ്ഞതോടെയാണ് നിര്‍ത്തിയത്.

KSRTC bus service will resume from Kannur International Airport in January, Kannur, News, KSRTC Bus, Passengers, Airport, Covid, Air India, Service, Kerala News

കോവിഡിനു ശേഷം 2021- ഫെബ്രുവരി 13-ന് ആരംഭിച്ച കെ എസ് ആര്‍ ടി സിയുടെ എസി ലോ ഫ്ളോര്‍ സര്‍കുലര്‍ ബസ് ഒരുമാസം തികയും മുന്‍പെയാണ് സര്‍വീസ് അവസാനിപ്പിച്ചത്. യാത്രക്കാര്‍ കുറഞ്ഞതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ കെ എസ് ആര്‍ ടി സിയെ നിര്‍ബന്ധിതമാക്കിയത്. വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ എണ്ണവും നന്നെ കുറവായിരുന്നു. വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഈ ബസ് സര്‍വീസ് ആശ്രയമായിരുന്നു.

തലശേരി, കണ്ണൂര്‍ ഡിപോകളില്‍ നിന്നും ഓരോ ബസ് വീതമാണ് സര്‍വീസ് നടത്തിയിരുന്നത്. ലോ ഫ്ളോര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് വിമാനത്താവളത്തില്‍ നിന്നും മട്ടന്നൂര്‍ ടൗണ്‍, ഇരിട്ടി, കണ്ണൂര്‍ ടൗണുകളെ ബന്ധിപ്പിക്കുന്ന ഏക സര്‍വീസും അവസാനിപ്പിച്ചിരുന്നു.

എയര്‍ ഇന്‍ഡ്യാ എക്സ് പ്രസ് സര്‍വീസ് തിരുവനന്തപുരത്തേക്ക് ആരംഭിച്ചതോടെ വിമാനത്താവളത്തില്‍ സര്‍വീസുകളും യാത്രക്കാരും വര്‍ധിച്ച സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് വീണ്ടും പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇതു വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ യാത്രചെയ്യാന്‍ സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Keywords: KSRTC bus service will resume from Kannur International Airport in January, Kannur, News, KSRTC Bus, Passengers, Airport, Covid, Air India, Service, Kerala News.

Post a Comment