Follow KVARTHA on Google news Follow Us!
ad

Boycotted | പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ സര്‍കാരിനെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് താന്‍ വിളിച്ചു ചേര്‍ത്ത വികസന സമിതി അവലോകനയോഗം കെപി മോഹനന്‍ എം എല്‍ എ ബഹിഷ്‌കരിച്ചു

ഭരണനിര്‍വഹണ ഉദ്യോഗസ്ഥന്‍മാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു KP Mohanan MLA, Boycotted, Meeting, Municipality, Politics, Kerala
തലശേരി: (KVARTHA) കൂത്തുപറമ്പ് മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും എം എല്‍ എ തുകകളുടെ വിനിയോഗം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും പാനൂര്‍ നഗരസഭാ കൗണ്‍സില്‍ ഹോളില്‍ എം എല്‍ എ വിളിച്ചു ചേര്‍ത്ത വികസനസമിതി അവലോകന യോഗത്തില്‍ നിന്നും സര്‍കാരിനെതിരെയുളള വിമര്‍ശനങ്ങളില്‍ ക്ഷുഭിതനായി കെപി മോഹനന്‍ എം എല്‍ എ ഇറങ്ങിപ്പോയി.

KP Mohanan MLA boycotted the development committee review meeting convened by him to protest against Panur municipal chairman's criticism of the government, Kannur, News, KP Mohanan MLA, Boycotted, Meeting, Municipality, Politics, Criticism, Kerala.

ബുധനാഴ്ച രാവിലെ പതിനൊന്നുമണിക്ക് പാനൂര്‍ നഗരസഭാ കൗണ്‍സില്‍ ഹോളില്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് എം എല്‍ എ ബഹിഷ്‌കരിച്ചത്. യോഗത്തില്‍ അധ്യക്ഷനായ പാനൂര്‍ നഗരസഭാ അധ്യക്ഷന്‍ വി നാസര്‍ മാസ്റ്ററുടെ പ്രസംഗമാണ് എം എല്‍ എയെ ചൊടിപ്പിച്ചത്. പാനൂര്‍ നഗരസഭയില്‍ ഭരണനിര്‍വഹണം നടത്താന്‍ ഉദ്യോഗസ്ഥന്‍മാരുടെ കുറവുണ്ടെന്നും ഇതു നികത്താന്‍ സര്‍കാര്‍ തയാറാകണമെന്നും എം എല്‍ എ ഇക്കാര്യത്തില്‍ ഇടപെടണമെന്നുമായിരുന്നു നാസര്‍ മാസ്റ്ററുടെ ആവശ്യം.

നഗരസഭയില്‍ അസി. എന്‍ജിനിയര്‍ ഇല്ലാത്തതിനു പകരം മൊകേരി പഞ്ചായതിലെ ഉദ്യോഗസ്ഥനാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും ഏഴു ഓവര്‍സീയര്‍മാര്‍ വേണ്ടിടത്ത് മൂന്നുപേരാണുളളതെന്നും പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. 

 എന്നാല്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ടെന്നായിരുന്നു എം എല്‍ എയുടെ മറുപടി. ഇക്കാര്യങ്ങള്‍ താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പറയുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് എം എല്‍ എ താന്‍ വിളിച്ചു ചേര്‍ത്ത യോഗം ബഹിഷ്‌കരിച്ചത്.

 ഭരണനിര്‍വഹണ ഉദ്യോഗസ്ഥന്‍മാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നിന്നാണ് എം എല്‍ എ ഇറങ്ങിപോയത്.

Keywords: KP Mohanan MLA boycotted the development committee review meeting convened by him to protest against Panur municipal chairman's criticism of the government, Kannur, News, KP Mohanan MLA, Boycotted, Meeting, Municipality, Politics, Criticism, Kerala.

Post a Comment