കോഴിക്കോട്: (KVARTHA) സെയില്‍സ് ഗേളിനെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ കടയുടമ അറസ്റ്റില്‍. പേരാമ്പ്ര ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫര്‍ ആണ് അറസ്റ്റിലായത്. കടയിലെ ജീവനക്കാരിയായ 34 കാരിയെ സ്ഥാപനം ഉടമയായ ജാഫര്‍ മര്‍ദിച്ചെന്നാണ് പരാതി.
കടയിലെ കണക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തത്. മര്‍ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Shopkeeper Arrested | കോഴിക്കോട് സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചെന്ന കേസ്; കടയുടമ അറസ്റ്റില്‍
യുവതി ആശുപത്രിയില്‍ ചികിത്സയില്‍
Kozhikode News, Sales Girl, Locked, Attacked, House, Shopkeeper, Arrested