കോഴിക്കോട്: (KVARTHA) മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് തിങ്കളാഴ്ച (13.11.2023) രാവിലെയാണ് സംഭവം. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്വിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്‌വാന്‍ ആണ് മരിച്ചത്. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ വടകരയിലും മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പെണ്‍കുഞ്ഞ് മരിച്ചിരുന്നു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെയും തീക്കുനി സ്വദേശി അര്‍ശാദിന്റെയും 35 ദിവസം പ്രായമായ മകള്‍ അന്‍സിയയാണ് മരിച്ചത്. മുലപ്പാല്‍ നല്‍കുമ്പോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിരുവള്ളൂരിലെ ക്ലിനികില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
Infant Died | കോഴിക്കോട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
2 മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്
Kozhikode News, Infant, Died, Breast Milk, Stuck, Throat, Child, Couple, Parents