Follow KVARTHA on Google news Follow Us!
ad

Minister Radhakrishnan | കൊയിലാണ്ടി അസംബ്ലി മണ്ഡലം കമിറ്റി അടിച്ച നവ കേരള സദസിന്റെ പോസ്റ്ററില്‍ നിന്ന് മന്ത്രി കെ രാധാകൃഷ്ണനെ ഒഴിവാക്കി; സാങ്കേതിക പിഴവെന്ന് നേതാക്കള്‍

പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി Minister, Radhakrishnan, Koyilandy News, Kozhikode News
കോഴിക്കോട്: (KVARTHA) മന്ത്രി കെ രാധാകൃഷ്ണനെ ഒഴിവാക്കി കൊയിലാണ്ടി അസംബ്ലി മണ്ഡലം കമിറ്റി അടിച്ച നവ കേരള സദസിന്റെ പോസ്റ്റര്‍. പിഴവ് അറിഞ്ഞതോടെ പോസ്റ്റര്‍ മാറ്റി സ്ഥാപിച്ചു. തുടര്‍ന്ന് സാങ്കേതിക പിഴവെന്ന് നേതാക്കള്‍ വിശദീകരിച്ചു. ഈ മാസം 25 നാണ് കൊയിലാണ്ടിയില്‍ നവകേരള സദസ് നടക്കുക.

അതേസമയം, നവകേരള സദസിന് കാസര്‍കോട് പൈവളികെയില്‍ ശനിയാഴ്ച (18.11.2023) തുടക്കമായി. മഞ്ചേശ്വരത്തെ പൈവളികെ ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. നവകേരള സദസ് സര്‍കാര്‍ പരിപാടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് വിരുദ്ധമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഈ പരിപാടിയില്‍ പ്രധാന റോളില്‍ എംഎല്‍എ ഉണ്ടാകണമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് നാടിന്റെ പരിപാടിയെന്നതിന് തെളിവാണ് വന്‍ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വേദിയില്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

കൂടാതെ നവകേരള ബസിലെ ആര്‍ഭാടം മാധ്യമങ്ങള്‍ നേരിട്ട് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബസിന്റെ ആര്‍ഭാടത്തെക്കുറിച്ച് പറഞ്ഞവര്‍ പരിപാടിക്ക് പ്രചാരണം നല്‍കിയെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ആര്‍ഭാടം കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചു.

2016ന് മുമ്പുള്ള സര്‍കാരായിരുന്നെങ്കില്‍ കേരളത്തില്‍ മാറ്റം ഉണ്ടാകില്ലെന്നും 2016 ന് മുമ്പ് കേരളീയര്‍ നിരാശയില്‍ ആയിരുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍കാര്‍ നേട്ടങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്നും എല്‍ഡിഎഫ് സര്‍കാര്‍ വന്നതോടെ വികസനം ത്വരിതഗതിയിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.




Keywords: News, Kerala, Kerala-News, Kozhikode-News, Politics-News, Minister, Radhakrishnan, Koyilandy News, Kozhikode News, Nava Kerala Poster, Social Media, Excluded, Koyilandy: Minister Radhakrishnan excluded from Nava Kerala Sadas poster.

Post a Comment