Follow KVARTHA on Google news Follow Us!
ad

Found Dead | കോതനല്ലൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം; 'സ്ത്രീധനവും ജാതിയും പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നു'

'സ്വന്തം വീട്ടിലേക്ക് വന്നപ്പോള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി' Kothanalloor News, Kottayam News, Young Woman, Found Dead, Husband, House, Marrie
കോട്ടയം: (KVARTHA) കോതനല്ലൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതി. കുറുമുള്ളൂര്‍ മുടിയാട്ട് വീട്ടില്‍ എം വി വിയമ്മയാണ് മകള്‍ എം വി പ്രജിതയുടെ (23) മരണത്തില്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്.

സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും പ്രജിതയെ ഭര്‍തൃവീട്ടുകാര്‍ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. കോതനല്ലൂര്‍ വട്ടപ്പറമ്പില്‍ വി എസ് അനീഷുമായി രണ്ട് വര്‍ഷം മുന്‍പായിരുന്നു പ്രജിതയുടെ വിവാഹം നടന്നത്. ബുധനാഴ്ച രാവിലെയാണ് പ്രജിതയെ അനീഷിന്റെ വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭര്‍തൃവീട്ടിലെ ഉപദ്രവം കാരണം സ്വന്തം വീട്ടിലേക്കുപോയ പ്രജിതയെ അനീഷ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും തിരിച്ചുചെല്ലാന്‍ നിര്‍ബന്ധിച്ചായും പരാതിയില്‍ പറയുന്നു. തുടര്‍ന്നു പ്രജിതയെ സഹോദരന്‍ ഭര്‍തൃവീട്ടില്‍ കൊണ്ടുവിട്ടു. ചൊവ്വാഴ്ച രാത്രി 12മണിക്ക് പ്രജിത തൂങ്ങി മരിച്ചതായി ഭര്‍ത്താവ് അനീഷ് വിളിച്ചറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പോയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് പ്രജിതയെ കണ്ടതെന്നും പരാതിയിലുണ്ട്.




Keywords: News, Kerala, Kerala-News, Obituary-News, Kothanalloor News, Kottayam News, Young Woman, Found Dead, Husband, House, Married, Police, Allegation, Family, Assaulted, Caste, Kottayam: Young woman found dead in husband's house.

Post a Comment