കോട്ടയം: (KVARTHA) നടന്‍ വിനോദ് തോമസിന്റെ മരണകാരണം വിഷപുക ശ്വസിച്ചതാണെന്ന പ്രാഥമിക പോസ്റ്റുമോര്‍ടം റിപോര്‍ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്വാസകോശത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ എസിയില്‍ നിന്നും വിഷപുക ശ്വസിച്ചതാകമെന്നായിരുന്നു പൊലീസ് നിഗമനം.
എന്നാലിപ്പോള്‍, ഫൊറന്‍സിക് വിഭാഗവും മോടോര്‍ വാഹന വകുപ്പും നടത്തിയ പരിശോധനയില്‍, വിനോദിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കാറിന് തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. ഫൊറന്‍സിക് പരിശോധനയില്‍ കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ നടന്റെ മരണത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ്. വിദഗ്ധരായ മെകാനികല്‍ എന്‍ജിനീയര്‍മാരെ എത്തിച്ച് കാര്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് പാമ്പാടിയിലെ ബാറിന് സമീപത്തെ പാര്‍കിങ് മൈതാനത്തിലാണ് മീനടം കുറിയന്നൂര്‍ സ്വദേശിയായ നടന്‍ വിനോദ് തോമസിനെ (47) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാര്‍ കാറിന്റെ അരികിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയില്‍. വിനോദിന്റെ സംസ്‌കാരം ചൊവ്വാഴ്ച (21.11.2023) 2 മണിക്ക് മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ നടക്കും.
അയ്യപ്പനും കോശിയും, നത്തോലി ഒരു ചെറിയ മീനല്ല, ജൂണ്‍, ഭഗവാന്‍ ദാസന്റെ രാമരാജ്യം, കുറി, പ്രിയന്‍ ഓട്ടത്തിലാണ്, വാശി, ഭൂതകാലം, ഹാപ്പി വെഡിങ്, തട്ടാശ്ശേരി കുട്ടം, അര്‍ച്ചന 31 നോട്ട് ഔട്ട്, ലളിതം സുന്ദരം, അയാള്‍ ശശി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
Police Investigation | നടന്‍ വിനോദ് തോമസിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വാഹനത്തിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്ന് കണ്ടെത്താനായില്ല; പൊലീസ് കൂടുതല്‍ അന്വേഷണത്തിന്
വിദഗ്ധരായ മെകാനികല്‍ എന്‍ജിനീയര്‍മാരെ എത്തിച്ച് പരിശോധിക്കും
Kottayam News, Police, Further Investigation, Death, Actor, Vinod Thomas, Cinema, Post M