Follow KVARTHA on Google news Follow Us!
ad

Youth Killed | കോട്ടയത്ത് മാതാവ് നോക്കി നില്‍ക്കെ യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍; നിരന്തരമായി ഉപദ്രവിക്കുന്നയാളാണ് പിടിയിലായതെന്ന് പ്രദേശവാസികള്‍

'കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ 27 കാരന് അപ്രതീക്ഷിതമായി കുത്തേല്‍ക്കുകയായിരുന്നു' Kottayam News, Neighbor, Killed, Young Man, Mundaka
കോട്ടയം: (KVARTHA) മുണ്ടക്കയം ഇഞ്ചിയാനയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലംമൂട്ടില്‍ ജോയല്‍ ജോസഫ് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ബിജോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രാവിലെ എട്ടുമണിയോടയായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ അമ്മയുടെ കണ്‍മുന്നില്‍വെച്ചായിരുന്നു ക്രൂരത. ജോയല്‍ കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ബിജോയി കുത്തുകയായിരുന്നുവെന്നാണ് വിവരം.

നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയല്‍വാസിയാണ് ബിജോയിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. എന്തിനാണ് കൊലനടത്തിയതെന്ന് കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജോയിയെ കസ്റ്റഡിയിലെടുത്തു.

നിരന്തരമായി ആളുകളെ ഉപദ്രവിക്കുന്നയാളാണ് ബിജോയിയെന്നും പലപ്പോഴും ഒരു പ്രകോപനവുമില്ലാത നാട്ടുകാരുടെ മേല്‍ മെക്കിട്ടുകേറുന്ന സ്വഭാവക്കാരനാണ് ബിജോയിയെന്നും പ്രദേശവാസികള്‍ പറയുന്നു. ഇയാള്‍ക്കെതിരെ സമീപവാസികള്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു.




Keywords: News, Kerala, Kerala-News, Crime, Crime-News, Kottayam News, Neighbor, Killed, Young Man, Mundakayam News, Police, Youth, Accused, Mother, Hospital, Kottayam: Neighbor killed young man in Mundakayam.

Post a Comment