കോട്ടയം: (KVARTHA) കഴിഞ്ഞ ദിവസം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചലച്ചിത്രതാരം വിനോദ് തോമസിന്റെ (47) മൃതദേഹം ഞായറാഴ്ച (19.11.2023) പോസ്റ്റുമോര്‍ടം ചെയ്യും. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലാകും പോസ്റ്റുമോര്‍ടം. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കോട്ടയം മീനടം സ്വദേശിയാണ്.
ശനിയാഴ്ച (18.11.2023) വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാര്‍കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാര്‍ടാക്കിവെച്ച കാറിനുള്ളില്‍ കയറിയിരുന്ന വിനോദ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ സംശയം തോന്നിയാണ് ബാര്‍ ജീവനക്കാര്‍ അന്വേഷിച്ചത്. ഇതോടെയാണ് വിനോദ് തോമസിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ചയായി കാറിനുള്ളിലെ എസി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. സംഭവത്തില്‍ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നാല്‍ മാത്രമേ മരണത്തില്‍ കൂടുതല്‍ വ്യക്തത വരു.
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളില്‍ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47-ാമത്തെ വയസിലാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. അവിവാഹിതനാണ്.
Vinod Thomas | ചലച്ചിത്രതാരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വിലനായത് വിഷപ്പുകയെന്ന് സംശയം; പോസ്റ്റുമോര്‍ടം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍
നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍നിന്നും താരം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ അന്വേഷിക്കുകയായിരുന്നു
Postmortem Report, Kottayam Ne