Follow KVARTHA on Google news Follow Us!
ad

Found Dead | കോട്ടയത്ത് അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് Kottayam News, Death, Hanged, Father, Son, Minor Boy, Found Dead, Police
കോട്ടയം: (KVARTHA) മീനടത്ത് അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുവയല്‍ സ്വദേശി ബിനു (49), മകന്‍ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. ബിനുവിന്റെ വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.




Keywords: News, Kerala, Kerala-News, Obituary, Obituary-News, Kottayam News, Death, Hanged, Father, Son, Minor Boy, Found Dead, Kottayam: Father and son found dead.


Post a Comment