Follow KVARTHA on Google news Follow Us!
ad

Book Review | 'അവൾ അവളുടെ കഥ പറയുന്നു': വരച്ചുകാട്ടുന്നത് ഉള്ളുതൊടുന്ന പ്രണയത്തിന്റെ ആഴം

ഞെരിഞ്ഞമർന്ന ഓർമകളെക്കുറിച്ചും കണ്ട കാഴ്ചകളെ കുറിച്ചും പറയുകയാണ് Kookanam Rahman, Book Review, Story
പുസ്തക പരിചയം / ഉമൈ മുഹമ്മദ്

(KVARTHA) കൂക്കാനം റഹ്‌മാൻ എന്നയാളുടെ ലളിതമായ വാക്കിൽ വിരിഞ്ഞ മനോഹരമായ ഒരു കഥയാണ് 'അവൾ അവളുടെ കഥ പറയുന്നു'. നടന്നു വന്ന ഓരോ വഴികളെ കുറിച്ചും കടന്നു പോയ അനുഭവങ്ങളെ കുറിച്ചും ഞെരിഞ്ഞമർന്ന ഓർമകളെക്കുറിച്ചും കണ്ട കാഴ്ചകളെ കുറിച്ചും അങ്ങനെ പലതും നമ്മോട് പറയുകയാണ്.നിസ്വാർത്ഥമായ ഒരു പ്രണയത്തിന്റെ ഒരേടിലൂടെയാണ് അതിന് തുടക്കം കുറിക്കുന്നത്.

Article, Editor’s-Pick, Kookanam Rahman, Book Review, Story, Parents, Kookanam Rahman's book review.

തന്നെ ഒരാൾ പ്രണയിക്കുന്നതറിയാതെ മറ്റൊരാളെ വിവാഹം കഴിക്കുകയും, ആ വിവാഹ സമ്മാനത്തിനിടയിൽ നിന്ന് കിട്ടിയ പേരറിയാതൊരാൾ നൽകിയ മനോഹരമായൊരു സമ്മാനത്തിലൂടെയും കാലങ്ങൾക്ക് ശേഷം അത് തിരിച്ചറിയുകയും ഇന്നും തന്നെ മാത്രം മനസ്സിൽ കൊണ്ട് നടന്ന് അയാൾ തനിച്ച് ജീവിക്കുന്ന തിരിച്ചറിവും നൽകുന്ന വേദന, ആ പ്രണയത്തിന്റെ ആഴം നമുക്ക് കാട്ടി തരുന്നു.

വൃദ്ധരോടുള്ള ഇഷ്ടവും അനുകമ്പയും കൊണ്ട് അറിയാതെ അവൾ ഒരു സാമൂഹ്യ പ്രവർത്തകയായി മാറുന്നു. അവിടെ നിന്നാണ് അവൾക്ക് വ്യത്യസത ജീവിതത്തിന്റെ കാണപ്പുറങ്ങളിലേക്ക് കടന്ന് ചെല്ലേണ്ടി വന്നത്. ആ ഇഷ്ട്ടത്തിന്റെ തോത് പറയുന്നതിനിടയിലും തന്റെ കുട്ടികാലത്ത് ഒരു വൃദ്ധനിൽ നിന്ന് തിരക്കുള്ളൊരു യാത്രയിൽ തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവവും അവൾ തുറന്ന് കാട്ടുന്നുണ്ട്‌.

ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു പാട് മനുഷ്യർ അവൾക്കിടയിലൂടെ പിന്നെയും കടന്ന് പോകുന്നു.
വേലി വിള തിന്നുന്ന കാലം വിദൂരമല്ലെന്ന് പണ്ട് ആരോ പറഞ്ഞത് പോലെ സംരക്ഷിക്കേണ്ടവർ തന്നെ തല്ലി തകർക്കുന്ന കാഴ്ചകൾ. രണ്ടാനച്ഛനും, സ്വന്തം പിതാവും മുഖേന ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ. മക്കൾ ഉപേക്ഷിച്ച മാതാപിതാക്കൾ ആരുമില്ലായ്മയിൽ തകർന്നുപോകുന്ന മനുഷ്യർ.

പ്രണയത്തിന്റെ മുഖമൂടിയണിഞ്ഞു കൊണ്ട് കാമത്തിന്റെ കൂർത്ത പല്ലുകൾ മറച്ചു വെച്ചു മനോഹരമായ സ്നേഹത്തിന്റെ പേര് പറഞ്ഞ് പ്രണയത്തെ ഞെരിച്ചു കൊല്ലുന്ന നിഷ്കൃഷ്ട ജീവികൾ. അങ്ങനെ പല മുഖങ്ങൾ മനുഷ്യന്റെ പലഭാവങ്ങളും ചതിയും വഞ്ചനയുമൊക്കെ അവളുടെ കഥയിലൂടെ കടന്ന് പോകുന്നുണ്ട്. പുരുഷനോട് സ്ത്രീ ഒന്നടുത്തിടപഴകിയാൽ അതിൽ മായം കലർത്തുന്ന കണ്ണുകളാണ് ചുറ്റുമുള്ളതെന്ന് പറഞ്ഞ് തരുന്ന സ്വന്തം അനുഭവം.

ഒടുവിൽ തന്നെ അറിയാത പ്രണയിച്ച പ്രണയിതാവിന്റെ അവസാനത്തെ ആഗ്രഹമായി അവൾക്ക് ഒരാശുപത്രി മുറിയിലേക്ക് കടന്ന് പോവേണ്ടിവരികയും, വർഷങ്ങളായി തന്റെ പിറന്നാളിന് കടന്ന് വന്ന് തനിക്ക് സമ്മാനം നൽകുകയും അതിരറ്റ സ്നേഹത്തോടെ അവൾ അത് തിരിച്ചു നൽകുകയും ചെയ്യുന്ന അതേ ലാഘവത്തോടെ അവസാനത്തെ അയാളുടെ സമ്മാനമായി ഒരായുസിന്റെ സാമ്പാദ്യം മുഴുവൻ ആശുപത്രിയിൽ കിടക്കയിലെ ആ പച്ചവിരിപ്പിൽ തന്നെ തിരികെ വെച്ചു മടങ്ങുമ്പോൾ അവളുടെ ഉള്ളിലുള്ള അതേ വേവ് വായനക്കാരനും ചുമക്കേണ്ടി വരുന്നുണ്ട്.

നിസ്വാർത്ഥമായ സ്നേഹം നൽകിയിട്ടും സ്വന്തം ജീവിതത്തോടുള്ള സ്വാർത്ഥത കൊണ്ട്, തനിക്ക് അയാൾ നൽകിയ സ്നേഹത്തിൽ നിന്ന് ഒരിറ്റ് പോലും തിരികെ കൊടുക്കാൻ കഴിയാതെ അവൾ പിടഞ്ഞു പോകുന്നത് ഇടക്ക് നമുക്ക് കാണാം. ഒറ്റവാക്കിൽ പറഞ്ഞാൽ നിസ്വാർത്ഥമായ സ്നേഹത്തിന്റെ നേർപകർപ്പാണ് അയാളും അയാളുടെ പ്രണയവും. അധ്യാപകനും നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത ഇദ്ദേഹം ഒരുപാട് പുസ്തകങ്ങൾ വേറെയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Article, Editor’s-Pick, Kookanam Rahman, Book Review, Story, Parents, Kookanam Rahman's book review.

അവയെല്ലാം പച്ചയായ മനുഷ്യരുടെ നേർചിത്രങ്ങളാണ് നമുക്ക് കാട്ടിത്തരുന്നത്. അത് പോലെ തന്നെ അവൾ അവളുടെ കഥ പറയുന്ന ഈ പുസ്തകവും നമുക്കിടയിലുള്ള സാധാരണക്കാരായ മനുഷ്യരിലേക്കാണ് നമ്മെ കൊണ്ട് പോകുന്നത്. പ്രിയപ്പെട്ട എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം അവൾ പറഞ്ഞ അവളുടെ കഥ നിങ്ങളിലേക്കും ഒഴുകി തുടങ്ങട്ടെയെന്ന് ആശംസിക്കുന്നു.

Keywords: Article, Editor’s-Pick, Kookanam Rahman, Book Review, Story, Parents, Kookanam Rahman's book review.
< !- START disable copy paste -->

Post a Comment