കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്. കൊട്ടാരക്കര പുലമണ്‍ ട്രാഫിക്ക് സിഗ്‌നലിലാണ് അപകടമുണ്ടായത്.
കെഎസ്ആര്‍ടിസി ബസ് സ്‌കൂടറിന്റെ പിന്നിലൂടെ സൈഡ് ചേര്‍ത്ത് കൊണ്ടുപോയപ്പോള്‍ ബസ് തട്ടി സ്‌കൂടര്‍ യാത്രിക ബസിനടിയിലേക്ക് വീഴുകയും പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മൃതദേഹം കൊട്ടാരക്കര ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുന്ന വഴിയാണ് ദാരുണ അപകടമുണ്ടായത്.
Keywords: News, Kerala, Kerala-News, Accident-News, Kollam News, Young, Woman, Died, KSRTC Bus, Kottarakkara News, Died, Road, Vehicle, Kollam: Young woman died after being hit by bus KSRTC Bus at Kottarakkara.