Follow KVARTHA on Google news Follow Us!
ad

Youth Died | കളമശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി; ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും യാത്രയായി

സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് പരുക്കേറ്റത് One More, Death, Kalamassery Blast, Police, Treatment, Injured, Hospital,
കൊച്ചി: (KVARTHA) കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ ചികിത്സയിലായിരുന്ന സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മകന്‍ പ്രവീണ്‍ (24) ആണ് വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്.

സ്‌ഫോടനത്തില്‍ പൊള്ളലേറ്റ പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ (45) കഴിഞ്ഞ 11 നാണ് മരിച്ചത്. സ്‌ഫോടനം നടന്ന ദിവസം 12 കാരി ലിബിനയും മരിച്ചു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്.

ഒരു കുടുബത്തിലെ മൂന്ന് പേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. പ്രദീപന്റെ മറ്റൊരു മകന്‍ രാഹുലിനും സ്‌ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. രാഹുല്‍ അപകടനില തരണം ചെയ്തു. ഇതുവരെ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ഇതിനിടെ, കളമശ്ശേരി സ്‌ഫോടന കേസില്‍ നിര്‍ണായക തെളിവുകളാണ് പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തത്. സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോടുകളാണ് കണ്ടെത്തിയത്. ഈ റിമോടുകള്‍ ഉപയോഗിച്ചാണ് കളമശ്ശേരിയില്‍ മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സ്‌ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാര്‍ട്ടിന്‍ വാഹനത്തിനുള്ളില്‍ റിമോടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലാണ് റിമോടുകള്‍ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തത്.

സ്‌ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തുന്നത്. മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയ സ്‌കൂടര്‍ കൊടകര പൊലീസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സ്‌കൂടറില്‍ നിന്ന് നാലു റിമോര്‍ടുകള്‍ മാര്‍ട്ടിന്‍ എടുത്തു നല്‍കുകയായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിമോര്‍ടുകള്‍. നാലു റിമോര്‍ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിട്ടുള്ളതെന്ന് അന്വേഷണസംഘം അറിയിച്ചു.




Keywords: News, Kerala, Kerala-News, Police-News, Malayalam-News, One More, Death, Kalamassery Blast, Police, Treatment, Injured, Hospital, Malayattoor Native, Mother, Sister, Brother, Blast, Case, Accused, Evidence, Kochi: One more died in Kalamassery blast.

Post a Comment