കൊച്ചി: (KVARTHA) വിനോദയാത്രയ്ക്കായി തയ്യാറായി വന്ന നാല് ടൂറിസ്റ്റ് ബസുകള്‍ മോടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെത്തിയ ടൂറിസ്റ്റ് ബസുകളാണ് പിടിച്ചെടുത്തത്. വിദ്യാര്‍ഥികള്‍ വിനോദയാത്ര പോകുന്നതിന് മുന്‍പാണ് മോടോര്‍ വാഹന വകുപ്പിന്റെ നടപടി.
വ്യാഴാഴ്ച (09.11.2023) പുലര്‍ചെയാണ് സംഭവം. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെടുന്നതിന് മുന്‍പ് ബസുകള്‍ മോടോര്‍ വാഹന വകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിശോധന നടക്കുമ്പോള്‍ നാല് ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ബസിന്റെ ഫിറ്റ്‌നസ് രേഖകള്‍ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനല്‍കുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവസാന നിമിഷത്തിലെ മോടോര്‍ വാഹന വകുപ്പിന്റ നടപടി ടൂര്‍ പ്രതിസന്ധിയിലാക്കിയെങ്കിലും വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പരിശോധനയെന്നാണ് അധികൃതര്‍ പറയുന്നത്.
യാത്ര പോകുന്നതിനായി പുലര്‍ചെ തന്നെ 200ഓളം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തിയിരുന്നു. ബസുകള്‍ പിടിച്ചെടുത്തതോടെ വിദ്യാര്‍ഥികളും നിരാശരായി. ഇതോടെ മറ്റൊരു വാഹനം സംഘടിപ്പിച്ച് ടൂര്‍ നടത്താനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. ടൂര്‍ ഓപറേറ്ററുടെ ഇടപെടലിലൂടെ മറ്റു ബസുകളിലായി ടൂര്‍ പോകുമെന്ന് അധ്യാപകര്‍ വിദ്യാര്‍ഥികളെ അറിയിച്ചു.
MVD | കൊച്ചിയില്‍ വിനോദയാത്രയ്ക്ക് ഒരുങ്ങിയ 4 ടൂറിസ്റ്റ് ബസുകള്‍ മോടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു; ഊട്ടിയിലേക്ക് ടൂര്‍ പോകാനായി സ്‌കൂളിലെത്തിയ ഇരുന്നൂറോളം വിദ്യാര്‍ഥികളുടെ യാത്ര മുടങ്ങി
പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു
Kochi News, Motor Vehicle Department, MVD, Seized, Tourist Buses, Students