കഴിഞ്ഞ ദിവസം രാത്രി കുണ്ടന്നൂരിന് സമീപത്തുണ്ടായ ബൈക് അപകടത്തിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഭേദമായിട്ട് ഇനി എന്ന് കളിക്കാന്‍ സാധിക്കുമെന്ന് വ്യക്തമല്ല. ഇന്‍ഡ്യന്‍ സൂപര്‍ ലീഗില്‍ തകര്‍പന്‍ പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ്. ആറ് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് നാല് വിജയങ്ങളുമായി 13 പോയിന്റുണ്ട്.
അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് മറികടന്നത്. നവംബര്‍ 25 ന് ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി. 21 കാരനായ ഫ്രെഡി ഈ വര്‍ഷമാണ് ടീമിനൊപ്പം ചേര്‍ന്നത്. നിലവില്‍ 2026 വരെ ഫ്രെഡിക്ക് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ ജീക്‌സന്‍ സിങ്ങും പരുക്കേറ്റ് കളത്തിന് പുറത്താണ്.
Keywords: News, Kerala, Kerala-News, Kochi-News, Accident-News, Kochi News, Kerala Blasters, Player, Freddy, Injured, Bike Accident, Road, Accident, Kochi: Kerala Blasters player Freddy injured in bike accident.