Follow KVARTHA on Google news Follow Us!
ad

Obituary | ഹൈകോടതി അഭിഭാഷകനും നടനുമായ ദിനേശ് മേനോന്‍ അന്തരിച്ചു

17 മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് Kochi News, Kerala News, Obituary, Cinema, High Court, Lawyer, Dinesh Menon, Passed Away, Died, Ca
കൊച്ചി: (KVARTHA) ഹൈകോടതി അഭിഭാഷകനും നടനുമായ ദിനേശ് മേനോന്‍ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ആശുപത്രിയിലെത്തിച്ചെങികിലും രക്ഷിക്കാനായില്ല. റോബിന്‍ ബസ് കേസിലെ ഹര്‍ജിക്കാരന് വേണ്ടി ഹൈകോടതിയില്‍ ഹാജരായത് ദിനേശ് മേനോന്‍ ആണ്.

റോബിന്‍ ബസിന്റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈകോടതിയിലേക്ക് പോകും വഴിയാണ് മരണം. ഇതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ഉടമ ഗിരീഷിന് വേണ്ടി കൈകാര്യം ചെയ്തിരുന്നത് ദിനേശ് മേനോന്‍ ആയിരുന്നു.

17 മലയാള സിനിമകളില്‍ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കാഴ്ച്ചയില്‍ പ്രധാന വേഷം കൈകാര്യം ചെയ്തു. വാടക വീട് എന്ന ചിത്രത്തിലേ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. വിടപറയും മുന്‍പേ, എയര്‍ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളില്‍ പ്രേംനസീറിന്റെ മകനായി വേഷം ഇട്ടു. സംസ്‌കാരം വൈകിട്ട് 5ന് രവി പുരം ശ്മശാനത്തില്‍ നടക്കും.





Keywords: News, Kerala, Kerala-News, Kochi-News, Obituary-News, Kochi News, Kerala News, Obituary, Cinema, High Court, Lawyer, Dinesh Menon, Passed Away, Died, Case, Kochi: High Court lawyer Dinesh Menon passed away.

Post a Comment