കൊച്ചി: (KVARTHA) വല്ലാര്‍പാടം തുറമുഖത്ത് കസ്റ്റംസ് പരിശോധന. 1.20 കോടി രൂപയുടെ തുണി പിടികൂടി. ദുബൈലേക്ക് കയറ്റി അയക്കാന്‍ എത്തിച്ച നിലവാരമില്ലാത്ത തുണിയാണ് പരിശോധനയില്‍ പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.
തിരുപ്പൂരെ വിനായക എന്ന സ്ഥാപനമാണ് കയറ്റുമതിയ്ക്കായി തുണി കൊണ്ടുവന്നത്. കൊണ്ടുവന്ന തുണിക്ക് 20 ലക്ഷത്തില്‍ കൂടുതല്‍ മൂല്യമില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര സര്‍കാരിന്റെ കയറ്റുമതി സബ്‌സിഡി നേടുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ വിലകൂട്ടി കാണിച്ച് കയറ്റുമതിക്ക് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.
Follow KVARTHA on Google news
Follow Us!