കൊച്ചി: (KVARTHA) പാലാരിവട്ടത്ത് അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കുട്ടിയുമായി ഓടുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എബിന്‍ എന്നയാളെ പ്രദേശവാസികള്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏല്‍പിച്ചു.
എന്നാല്‍, പ്രതിക്കെതിരെ കുട്ടിയുടെ മാതാവ് പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, ഇതിന് മുന്‍പ് ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീയുടെ പക്കല്‍നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും ഇയാള്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Abduct | പാലാരിവട്ടത്ത് അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി
പ്രതിയെ ഓടിച്ചിട്ട് പിടികൂടി പ്രദേശവാസികള്‍
Kochi News, Kerala News, Try, Mother, Youth, Accused, Natives, Police, Arrested, Attempt, Abduct, Child,