Found Girl | ഒടുവില്‍ സന്തോഷ വാര്‍ത്തയെത്തി: 20 മണിക്കൂറുകള്‍ക്ക് ശേഷം അബിഗേല്‍ സാറയെ കണ്ടെത്തി; പ്രതികള്‍ രക്ഷപ്പെട്ടു

 


കൊല്ലം: (KVARTHA) കൊട്ടാരക്കര ഓയൂര്‍ ഓട്ട് മല ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബി?ഗേല്‍ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
      
Found Girl | ഒടുവില്‍ സന്തോഷ വാര്‍ത്തയെത്തി: 20 മണിക്കൂറുകള്‍ക്ക് ശേഷം അബിഗേല്‍ സാറയെ കണ്ടെത്തി; പ്രതികള്‍ രക്ഷപ്പെട്ടു

ഇവിടെയെത്തിയ പ്രദേശവാസികളാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. നാടൊന്നാകെ കുട്ടിക്കായി തിരച്ചില്‍ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം വൈകുന്നേരത്തോടെ തന്നെ കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

സഹോദരനൊപ്പം ട്യൂഷന് പോയ സമയത്താണ് ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെ തട്ടിക്കൊണ്ട് പോയത്. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ കുതറിമാറുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്താന്‍ കേരളമാകെ ഒന്നടങ്കം തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയതായുള്ള സന്തോഷ വാര്‍ത്തയെത്തിയത്.

Keywords: Complaint, Police FIR, Kollam, Police, Kerala News, Missing, Kidnaped, Kidnapped girl found in Kollam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia