Follow KVARTHA on Google news Follow Us!
ad

Seminars | കേരളീയം 2023: പൊതുജനാരോഗ്യം, മഹാമാരികളെ കേരളം നേരിട്ട വിധം എന്നീ സെമിനാറുകളുമായി ആരോഗ്യ വകുപ്പ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കൂടിയാണ് കേരളം Keralayam, Seminars, Health Minister, Veena George, Kerala News
തിരുവനന്തപുരം: (KVARTHA) കേരളീയം 2023ന്റെ ഭാഗമായുള്ള സെമിനാറുകളില്‍ ആരോഗ്യ വകുപ്പിന്റെ രണ്ട് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവംബര്‍ മൂന്നിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതല്‍ 1.30 വരെ 'പൊതുജനാരോഗ്യം' എന്ന വിഷയത്തിലും നവംബര്‍ നാലിന് രാവിലെ 9.30 മുതല്‍ 1.30 വരെ മസ്‌കറ്റ് ഹോടെലില്‍ വച്ച് 'മഹാമാരികളെ കേരളം നേരിട്ട വിധം' എന്ന വിഷയത്തിലുമാണ് സെമിനാര്‍ നടക്കുക.

Keralayam 2023: Health Department introduced 2 seminars, Thiruvananthapuram, News, Keralayam, Seminars, Health Minister, Veena George, Health, Health and Fitness, Kerala News.

ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ചിട്ടുള്ള പുരോഗതി ചര്‍ച ചെയ്യുവാനും പഴയതും പുതിയതുമായ പകര്‍ചവ്യാധികള്‍, പകര്‍ചേതര വ്യാധികള്‍ എന്നിവയെ പ്രതിരോധിച്ച വിധവും കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമാഹരിക്കുന്നതിനുമാണ് കേരളീയം 2023 ന്റെ ഭാഗമായി ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശംസ നേടിയിട്ടുള്ളതാണ് കേരളത്തിലെ പൊതുജനാരോഗ്യ രംഗം. നിപ വൈറസ്, കോവിഡ് 19 മഹാമാരി എന്നിവയെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും കേരളം ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. ആയുര്‍ദൈര്‍ഘ്യം, ശിശുമരണം, മാതൃമരണം, ആണ്‍-പെണ്‍ അനുപാതം എന്നിവയിലൊക്കെ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ച നേട്ടം കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കൂടിയാണ്. പാര്‍ശ്വവത്കരിക്കപെട്ടവര്‍ക്കായി പ്രത്യേക ആരോഗ്യ പദ്ധതി, പ്രായമായവര്‍ക്കും കിടപ്പിലായവര്‍ക്കും ദീര്‍ഘകാല രോഗബാധിതര്‍ക്കും പരിചരണത്തിനായി സുശക്തമായ സാന്ത്വന പരിചരണ സംവിധാനം എന്നിവയും പ്രത്യേകതയാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും നവകേരളം കര്‍മ പദ്ധതി ആര്‍ദ്രം മിഷന്‍ ഒന്നും രണ്ടിലൂടെയും ആരോഗ്യ മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചു.

നവംബര്‍ മൂന്നിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'പൊതുജനാരോഗ്യം' സെമിനാറില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി എപിഎം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തും. 

മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പികെ ശ്രീമതി ടീചര്‍, പബ്ലിക് ഹെല്‍ത് ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ പ്രസിഡന്റ് ഡോ കെ ശ്രീനാഥ് റെഡ്ഡി, ജിപ്മര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത് ഗ്ലോബല്‍ സ്റ്റീയറിംഗ് കൗണ്‍സില്‍ ഓഫ് ദി പീപിള്‍സ് ഹെല്‍ത് മൂവ്മെന്റ് ആന്‍ഡ് അഡ്ജന്‍ക്റ്റ് ഫാകല്‍റ്റി ഡോ ടി സുന്ദരരാമന്‍, യു എസ് എ ജഫേഴ്സന്‍ മെഡികല്‍ കോളജ് എംഡി ഡോ എംവി പിള്ള, പാലിയം ഇന്‍ഡ്യ ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ ഡോ എംആര്‍ രാജഗോപാല്‍, ജോര്‍ജ് ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ പബ്ലിക് ഹെല്‍ത്, ഹെല്‍തിയര്‍ സൊസൈറ്റീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ ദേവകി നമ്പ്യാര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ മെഡികല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി എമിറേറ്റ്സ് പ്രൊഫസര്‍, ഡോ വി രാമന്‍കുട്ടി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ പികെ ജമീല എന്നിവരാണ് പാനലിസ്റ്റുകള്‍.

നവംബര്‍ നാല്‌ന് മസ്‌കറ്റ് ഹോടെലില്‍ വച്ച് 'മഹാമാരികളെ കേരളം നേരിട്ട വിധം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി എപിഎം മുഹമ്മദ് ഹനീശ് വിഷയാവതരണം നടത്തും. 

മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീചര്‍ എംഎല്‍എ, ഗ്ലോബല്‍ ഹെല്‍ത് സീനിയര്‍ ലക്ചറര്‍ ഡോ റിചാര്‍ഡ് എ കാഷ്, ലോകാരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍, സിഎംസി വെല്ലൂര്‍ ശിശുരോഗ വിദഗ്ധന്‍ ഡോ ജേകബ് ടി ജോണ്‍, സിഎംസി വെല്ലൂര്‍ ഡിപാര്‍ട്മെന്റ് ഓഫ് ക്ലിനികല്‍ വൈറോളജി ഡോ പ്രിയ ഏബ്രഹാം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം ഡോ ബി ഇക്ബാല്‍, ആരോഗ്യ വകുപ്പ് മുന്‍ അഡീഷനല്‍ ചീഫ് സെക്രടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് മുന്‍ സെക്രടറി (കെ എസ് ഇ ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍) ഡോ രാജന്‍ എന്‍ ഖോബ്രഗഡെ എന്നിവര്‍ പാനലിസ്റ്റുകളാണ്.

Keywords: Keralayam 2023: Health Department introduced 2 seminars, Thiruvananthapuram, News, Keralayam, Seminars, Health Minister, Veena George, Health, Health and Fitness, Kerala News.

Post a Comment