Petition | പാസാക്കുന്ന ബിലുകളില്‍ തീരുമാനം വൈകുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) പാസാക്കുന്ന ബിലു(Bill) കളില്‍ തീരുമാനം വൈകുന്നതിനെതിരെ സംസ്ഥാന സര്‍കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. റിട് ഹര്‍ജിയാണ് സംസ്ഥാന സര്‍കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സര്‍കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സികെ ശശിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.


Petition | പാസാക്കുന്ന ബിലുകളില്‍ തീരുമാനം വൈകുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

സംസ്ഥാന നിയമസഭ പാസാക്കിയ എട്ടു ബിലുകളില്‍ തീരുമാനം വൈകിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളത്തിന്റെ റിട് ഹര്‍ജി. 200-ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനക്ക് വിട്ട ബിലുകളില്‍ ഗവര്‍ണര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

നേരത്തെ തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളും ഗവര്‍ണറുടെ നടപടിക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു.

Keywords:  Kerala Govt moves SC against delay in clearing bills, New Delhi, News, Governor, Petition, Supreme Court, Criticism, Politics, Assembly, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia