Induction Cooker | വൈദ്യുതി ലാഭിക്കാം! ഇൻഡക്ഷൻ കുകർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; നിർദേശങ്ങളുമായി കെ എസ് ഇ ബി

 


തിരുവനന്തപുരം: (KVARTHA) അടുക്കളയിൽ നിരവധി ഇലക്ട്രിക് വീട്ടുപകരണങ്ങൾ നാം ഉപയോഗിക്കാറുണ്ട്. അതിലൊന്നാണ് ഇൻഡക്ഷൻ കുകർ. ഉപയോഗിക്കാൻ എളുപ്പവും സൗകര്യപ്രദവുമാണ് എന്നതാണ് ഇതിന്റെ മേന്മ. തീജ്വാലയില്ലാത്ത പാചകം ചെയ്യാമെന്നതും നേട്ടമാണ്. ഗ്യാസിനേക്കാളും ഹീറ്ററിനേക്കാളും സുരക്ഷിതമാണ്. എന്നിരുന്നാലും, ഇത് മറ്റ് ഇലക്ട്രിക് വീട്ടുപകരണങ്ങൾ പോലെയാണ് ഇതുമെന്നത് നാം ഓർക്കാറുണ്ടോ?.

Induction Cooker | വൈദ്യുതി ലാഭിക്കാം! ഇൻഡക്ഷൻ കുകർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; നിർദേശങ്ങളുമായി കെ എസ് ഇ ബി

ഇൻഡക്‌ഷൻ കുകർ ഉപയോഗിച്ച് പാകം ചെയ്യുമ്പോൾ വൈദ്യുതി ഉപയോഗം കൂടുന്നതിനാൽ ഉയർന്ന നിരക്കിൽ വൈദ്യുതി ചാർജ് നൽകേണ്ടി വന്നേക്കാം. ചുരുക്കി പറഞ്ഞാൽ പാചക വാതകം ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ചിലവ് കൂടിയേക്കാം. ഈ സാഹചര്യത്തിൽ ഇൻഡക്ഷൻ കുകർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യം പൊതുജനങ്ങളെ ഓർമിപ്പിക്കുകയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB). ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് കെ എസ് ഇ ബി വൈദ്യുതി ലാഭിക്കാൻ ചില നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

ഇൻഡക്ഷൻ കുകർ ഉപയോഗിക്കുമ്പോൾ

* 1500-2000 വാട്സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിൻ്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുകർ അനുയോജ്യമല്ല.
• കുകറിന്റെ പ്രതലത്തിൽ‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.
• പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുകറിന്റെ പവർ കുറയ്ക്കാവുന്നതാണ്.
• പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുകർ ഓൺ ചെയ്യുക. അതുപോലെ സ്വിച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.






Keywords: News, Kerala, Thiruvananthapuram, Induction Cooker, KSEB, Electricity, Lifestyle, Kitchen, Gas,   Keep these things in mind while using an induction cooker.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia