Follow KVARTHA on Google news Follow Us!
ad

Murugesh Nirani | കര്‍ണാടകയില്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നതായി മുരുകേഷ് നിറാനി; ഒരാളെ പോലും ഒപ്പം കൂട്ടാന്‍ ആകില്ലെന്ന് മന്ത്രി പ്രിയങ്ക് ഖര്‍ഗെ

ഇരുപാര്‍ടികളും തമ്മിലുള്ള വാക്‌പോര് രൂക്ഷം Murugesh Nirani, Allegation, Politics, Controversy, National News
ബംഗ്ലൂരു: (KVARTHA) കര്‍ണാടകയില്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നതായി മുന്‍ മന്ത്രിയും ബിജെപി നേതാവുമായ മുരുകേഷ് നിറാനി. ഇതോടെ കര്‍ണാടകയില്‍ എംഎല്‍എമാരുടെ കൂടുമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് - ബിജെപി നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിന് തുടക്കമായി.

Karnataka: BJP’s Murugesh Nirani says many Congress MLAs want to switch to the BJP, Bengaluru, News, Murugesh Nirani, Allegation, Politics, Congress, BJP, Controversy, National News.

50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ടി മാറ്റത്തിനായി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചുവെന്നും എന്നാല്‍ സര്‍കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നില്ലെന്നും നിറാനി പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിനു പണം ലഭിക്കാത്ത എംഎല്‍എമാരാണ് ബിജെപിയില്‍ ചേരാനായി മുന്നോട്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് മറുപടിയായി സര്‍കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ തെളിവാണ് നിറാനിയുടെ പ്രസ്താവനയെന്നും 50 എംഎല്‍എമാരെ കൂറുമാറ്റാനുള്ള പണത്തിന്റെ സ്രോതസ് നിറാനി വ്യക്തമാക്കണമെന്നും മന്ത്രി പ്രിയങ്ക് ഖര്‍ഗെ ആവശ്യപ്പെട്ടു.

ബിജെപിയുടേത് പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണെന്നും ഒരു എംഎല്‍എയെ പോലും ഒപ്പം കൂട്ടാന്‍ ബിജെപിക്ക് ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ബിജെപി, ജനതാദള്‍ എസ് പാര്‍ടികളില്‍ നിന്നായി 25 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനായി സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി വ്യവസായ മന്ത്രി എംബി പാട്ടീല്‍ രംഗത്തെത്തി. കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമിച്ചാല്‍ ഇവരെ മുഴുവന്‍ പാര്‍ടിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Karnataka: BJP’s Murugesh Nirani says many Congress MLAs want to switch to the BJP, Bengaluru, News, Murugesh Nirani, Allegation, Politics, Congress, BJP, Controversy, National News.

Post a Comment