Arrested | 14 കാരിയുടെ നഗ്‌നചിത്രങ്ങള്‍ എടുത്ത് പണവും സ്വര്‍ണവും ആവശ്യപ്പെട്ടെന്ന പരാതി; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയടക്കം 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 14 കാരിയുടെ നഗ്‌നചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

18 വയസുള്ള ആദിത്യന്‍, പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ആദ്യം മുതല്‍ 20 വരെയുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌നാപ് ചാറ്റ് വഴി പരിചയപ്പെട്ട തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയെ പാട്ടിലാക്കി നഗ്‌ന ഫോടോയും വീഡിയോയും കൈവശപ്പെടുത്തിയ പ്രതികള്‍ ഇത് മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണത്തിന്റെ കൈ ചെയ്‌നും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.

Arrested | 14 കാരിയുടെ നഗ്‌നചിത്രങ്ങള്‍ എടുത്ത് പണവും സ്വര്‍ണവും ആവശ്യപ്പെട്ടെന്ന പരാതി; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയടക്കം 2 പേര്‍ അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Crime, Crime-News, Kannur News, Two Youths, Arrested, Threatening, 14-Year-Old Girl, Minor Girl, Extort, Money, Gold, Kannur: Two youths arrested for threatening 14-year-old girl and trying to extort money and gold.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia