Follow KVARTHA on Google news Follow Us!
ad

Arrested | പിണറായിയില്‍ അര്‍ധരാത്രിയില്‍ ജ്വലറിയില്‍ മോഷണം നടത്തി മുങ്ങാന്‍ ശ്രമിച്ച കള്ളനെ സാഹസികമായി കീഴടക്കി പൊലീസ്

പട്രോളിങിനിടെയാണ് സംഭവം Kannur News, Police, Caught, Jewellery, Thief, Pinarayi News, Arrested, Nabs, Nabs, Night Patrolling
കണ്ണൂര്‍: (KVARTHA) ജ്വലറി മോഷ്ടാവിനെ പൊലീസ് അതി സാഹസികമായി പിടികൂടി. പിണറായി നഗര ഹൃദയത്തിലെ കളത്തില്‍ ജ്വലറിയില്‍ അര്‍ധരാത്രിയില്‍ മോഷണശ്രമം നടത്തിയ യുവാവിനെയാണ് പട്രോളിങ് നടത്തുകയായിരുന്ന പിണറായി എസ് ഐ വികാസിന്റെ നേതൃത്വത്തില്‍ അതിസാഹസികമായി പിന്‍തുടര്‍ന്ന് പിടികൂടിയത്. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാഹിദ് അഫ്രീദ് (24 ) ആണ് പിടിയിലായത്

പിണറായി പൊലീസ് പറയുന്നത്: പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ പിറകെയോടിയാണ് പിടികൂടിയത്. വെള്ളിയാഴ്ച (03.11.2023) രാത്രി 2.15 ഓടെയാണ് ജ്വലറിയില്‍ മോഷണശ്രമം നടന്നത്. ജ്വലറിയുടെ ഒരു പൂട്ട് മുറിച്ചതിന് ശേഷം കമ്പിപ്പാര ഉപയോഗിച്ച് ഷടര്‍ പുറത്തേക്ക് തിക്കിത്തുറന്നാണ് ഇയാള്‍ അകത്ത് കയറിയത്.

അകത്തുകടന്ന മോഷ്ടാവ് ജ്വലറിയിലെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രാത്രി പട്രോള്‍ നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. പൊലീസിനെ കണ്ട ഉടന്‍ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ജ്വലറിക്ക് സമീപമുള്ള മദ്രസക്ക് ഉള്ളിലേക്ക് ഓടിയ മോഷ്ടാവ് മദ്രസയുടെ മതില്‍ ചാടി പുറത്ത് കടന്നെങ്കിലും പിന്നാലെ ഓടിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.




Keywords: News, Kerala, Kerala-News, Kannur-News, Police-News, Kannur News, Police, Caught, Jewellery, Thief, Pinarayi News, Arrested, Nabs, Nabs, Night Patrolling, Kannur: Police Caught Jewellery Thief in Pinarayi.

Post a Comment