Follow KVARTHA on Google news Follow Us!
ad

Found Dead | കണ്ണൂരില്‍ ഗ്രാമപഞ്ചായത് അംഗത്തെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അര്‍ബുദ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു Kannur News, Gram Panchayat, Member, Found Dead, hanged, Cancer, Bathroom, Kannur Medical College,
കണ്ണൂര്‍: (KVARTHA) ഗ്രാമ പഞ്ചായതംഗത്തെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് അഞ്ചാം വാര്‍ഡ് അംഗവും ഗ്രാമ പഞ്ചായത് വികസന സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍പേഴ്‌സണുമായ കടമ്പൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപത്തെ എം റീജ(50)യാണ് മരിച്ചത്.

വ്യാഴാഴ്ച (09.11.2023) രാവിലെ 10 മണിയോടെ കുളിക്കുന്നതിനായി കുളിമുറിയില്‍ കയറിയതായിരുന്നു. പിന്നീട് തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മുഴപ്പിലങ്ങാട് പഞ്ചായതിലെ മമ്മാക്കുന്ന് വാര്‍ഡ് കോണ്‍ഗ്രസ് മെമ്പറാണ്. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: പ്രകാശന്‍.

സംസ്‌ക്കാരം വെള്ളിയാഴ്ച (10.11.2023) രാവിലെ 10 മണിക്ക് പഞ്ചായത് ശ്മശാനത്തില്‍ നടക്കും. മടപ്പുരക്കല്‍ കരുണന്റെയും സതിയുടെയും മകളാണ്. സഹോദരങ്ങള്‍: റജിന, റീന, സുരാജ്.




Keywords: News, Kerala, Kerala-News, Kannur-News, Kannur News, Gram Panchayat, Member, Found Dead, hanged, Cancer, Bathroom, Kannur Medical College, Hospital, Kannur: Gram panchayat member found dead.

Post a Comment