കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ എക്സൈസ് പിടിയില്‍. ഞായറാഴ്ച (19.11.2023) രാത്രി 10 മണിയോടെ ചൊര്‍ക്കള, കുറുമാത്തൂര്‍, കൂനം പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് നവാബ്ഖാന്‍ (25), ബഹദൂര്‍ ഗെമിരി (26) എന്നിവരാണ് പിടിയിലായത്.
സ്‌ട്രൈകിംഗ് ഫോഴ്‌സ് കണ്‍ട്രോള്‍ ഡ്യൂടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി ആര്‍ സജീവ്, അശറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കുറുമാത്തൂര്‍ - കൂനം റോഡില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായവരുടെ പേരില്‍ എന്‍ ഡി പി എസ് പ്രകാരം കേസെടുത്തിട്ടുണ്ട്. വില്‍പനയ്ക്കായി കൊണ്ടു പോവുകയായിരുന്ന 42 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി ആര്‍ വിനീത്, സുരജ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Ganja Seized | തളിപ്പറമ്പില്‍ കഞ്ചാവുമായി 2 ഇതരസംസ്ഥാന തൊഴിലാളികള്‍ എക്സൈസ് പിടിയില്‍
എന്‍ഡിപിഎസ് പ്രകാരം കേസെടുത്തു
Kannur News, Excise, Arrested, Non-State, Laborers, Ganja, Taliparamba News