കണ്ണൂര്‍: (KVARTHA) വയനാട്ടിലെ വെടിവെയ്പ്പിന് ശേഷം കണ്ണൂര്‍ ജില്ലയിലെ കാടുകളിലേക്ക് ഒതുങ്ങിയ മാവോയിസ്റ്റ് സംഘവും തെരച്ചില്‍ നടത്തിയ തന്‍ഡര്‍ ബോള്‍ടും തമ്മില്‍ വീണ്ടും വെടിവെയ്പ്പ്. രണ്ടു പേര്‍ക്ക് പരുക്കേറ്റതായും ആയുധശേഖരം പിടികൂടിയതായും സൂചനയുണ്ട്. പരുക്കേറ്റത് മാവോയിസ്റ്റുകള്‍ക്ക് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അയ്യന്‍കുന്ന് പഞ്ചായതിലെ ഉരുപ്പുംകുറ്റി ആയാംകുടി ഭാഗത്താണ് വെടിവെയ്പ്പ് നടന്നതായി പറയപ്പെടുന്നത്. കരിക്കോട്ടക്കരി ടൗണിലടക്കം വെടി ശബ്ദം കേട്ടതായും വനത്തില്‍ നിന്ന് പുക ഉയരുന്നതായും നാട്ടുകാര്‍ പറയുന്നു. ഏകദേശം 25 റൗന്‍ഡ് ഓളം വെടി ശബ്ദം കേട്ടതയാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്നും മൂന്നുതോക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി ഈ മേഖലകളില്‍ പൊലീസിന്റെയും തന്‍ഡര്‍ ബോള്‍ടിന്റെയും തിരച്ചില്‍ ശക്തമായിരുന്നു. ഇതിനിടയിലാണ് വാള തോടിലെ വീടുകളിലെത്തി മാവോയിസ്റ്റ് സംഘം ഭക്ഷണവും മറ്റും ശേഖരിച്ച് തിരികെ പോയത്.
സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ അഞ്ച് മലയോര മേഖലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ കണ്ണൂര്‍ റെയിന്‍ജ് ഡി ഐ ജി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിവിധ പരിപാടികള്‍ നടക്കുന്നതിനാല്‍ കനത്ത സുരക്ഷ ഏര്‍പെടുത്തിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അറിയിച്ചു. അയ്യന്‍കുന്ന് പ്രദേശത്ത് തന്‍ഡര്‍ ബോള്‍ടും പൊലീസും പരിശോധന നടത്തി വരികയാണ്.
Encounter | അയ്യന്‍കുന്നില്‍ മാവോയിസ്റ്റുകളും തന്‍ഡര്‍ ബോള്‍ടും തമ്മില്‍ വെടിവെയ്പ്പ്; ആയുധങ്ങള്‍ പിടിച്ചെടുത്തു
2 പേര്‍ക്ക് പരുക്ക്
Arms, Seized, Kannur News, Encounter, Breaks Out, Kerala Police, Commando Teams, Maoists, Thunder Bolt