SWISS-TOWER 24/07/2023

Silver Jubilee | കണ്ണൂര്‍ രൂപതാ സില്‍വര്‍ ജൂബിലി ആഘോഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും നവംബര്‍ 5 ന് ബര്‍ണശേരി കത്തീഡ്രലില്‍ നടക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ രൂപത രജത ജൂബിലിയുടെയും ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെയും സമാപന ആഘോഷം നവംബര്‍ അഞ്ചിന് ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ നടക്കുമെന്ന് വികാരി ജെനറല്‍ റവ. ഡോ മോണ്‍.ക്ലാരന്‍സ് പാലിയത്ത് കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Silver Jubilee | കണ്ണൂര്‍ രൂപതാ സില്‍വര്‍ ജൂബിലി ആഘോഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും നവംബര്‍ 5 ന് ബര്‍ണശേരി കത്തീഡ്രലില്‍ നടക്കും

രാവിലെ ഒന്‍പത് മണിക്ക് രെജിസ്‌ട്രേഷന്‍ ആരംഭിക്കും. ഫാ. സന്തോഷ് വില്യം നയിക്കുന്ന ദിവ്യകാരുണ്യ ആരാധന ആരംഭം 10.30ന് തലശേരി രൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ദിവ്യകാരുണ്യ പ്രഭാഷണം നടത്തും. 11.30ന് ഫാ. രാജന്‍ ഫൗസ്‌തോ ആരാധനയ്ക്ക് കാര്‍മികത്വം വഹിക്കും. 11.45ന് ബ്രദര്‍ സന്തോഷ് കരുമാത്ര പ്രഭാഷണത്തെ തുടര്‍ന്ന് ആരാധന തുടരും.

ഉച്ചയ്ക്ക് ഒരുമണിക്ക് ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് 2.30ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹബലി നടക്കും. 4.15ന് ദിവ്യകാരുണ്യ പ്രദിക്ഷണം ബര്‍ണശേരിയില്‍. 5.30ന് സമാപന ആശീര്‍വാദത്തോടെ പരിപാടികള്‍ക്ക് സമാപനമാകും.

രജത ജൂബിലിയോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 25 പേര്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെയും വിദ്യാഭ്യാസ പരിപോക്ഷണത്തിനായി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണത്തിന്റെയും ഉദ്ഘാടനവും അന്നേ ദിവസം നടക്കും. ഇതോടൊപ്പം മണിപ്പൂരില്‍ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണവും നടക്കും. റവ. ഫാ. ബെന്നി മണപ്പാട്ട്, ഫാ. വിപിന്‍ വില്യം, രതീഷ് ആന്റണി, പുഷ്പ ക്രിസ്റ്റി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Kannur Diocese Silver Jubilee Celebration and Divine Mercy Congress will be held on November 5 at Barnassery Cathedral, Kannur, News, Kannur Diocese Silver Jubilee Celebration, Religion, Church, Inauguration, Scholarship, Students, House Built, Kerala.
Aster mims 04/11/2022

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia