തലശ്ശേരി: (KVARTHA) കാല്‍നടയാത്രക്കാരനെ ഇടിച്ചതിന് പിന്നാലെ അക്രമത്തിന് ഇരയാവുമെന്ന ഭയത്താല്‍ ബസില്‍ നിന്നും ഇറങ്ങിയോടി ട്രെയിന്‍ തട്ടി മരിച്ച ബസ് ഡ്രൈവര്‍ പി വി ജീജിത്തിന് (45) കണ്ണീര്‍ പ്രണാമം അര്‍പിച്ച് ബന്ധുക്കളും സഹപ്രവര്‍ത്തകരും.
പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ടത്തിനുശേഷം ഞായറാഴ്ച (12.11.2023) വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം മനേക്കരയിലെ കൈരളി ബസ് സ്റ്റോപിന് സമീപത്തെ വീട്ടിലെത്തിച്ചത്. ഭാര്യ തുളസിയും മകള്‍ അന്‍സിനയും ജീജിത്തിന്റെ ചേതനയറ്റ ശരീരം കണ്ട് വാവിട്ട് നിലവിളിച്ചത്, കണ്ടുനിന്നവരിലും ദു:ഖമുണ്ടാക്കി.
വീട്ടുമുറ്റത്ത് നടന്ന പൊതുദര്‍ശനത്തിലും ബസ് ജീവനക്കാരും നാട്ടുകാരും ഉള്‍പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. പാനൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡണ്ട് എ ശൈലജ, പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സി കെ അശോകന്‍ ഉള്‍പെടെ നിരവധി ആളുകള്‍ അന്തിമോപചാരമാര്‍പിച്ചു. വൈകിട്ട് നാലരയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
തലശ്ശേരി പുന്നോല്‍ പെട്ടിപ്പാലത്ത് ശനിയാഴ്ച (11.11.2023) വൈകിട്ട് ആറു മണിയോടെയായിരുന്നു വടകര- തലശ്ശേരി റൂട്ടില്‍ ഓടുന്ന ഭഗവതി ബസ് അപകടത്തില്‍പെട്ടത്. വടകര ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് പെട്ടിപ്പാലം പഴയ കള്ള് ഷാപിന് സമീപത്തുവെച്ച് റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന മുനീറിനെ ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ആള്‍കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങി ഓടിയ ജീജിത്തിന് പിന്നാലെ ഓടി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തിട്ടുണ്ട്. മര്‍ദനം ഭയന്ന് ഓടിയ ജീജിത്ത് റെയില്‍വേ ട്രാക് മുറിച്ചു കടക്കവെ കുതിച്ചെത്തിയ മെമു ട്രെയിന്‍ ഇടിച്ച് തല്‍ക്ഷണം മരിക്കുകയായിയുന്നു. കാലിന് പരുക്കേറ്റ മുനീറിനെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരേതരായ വലിയപറമ്പത്ത് വാസു - നളിനി ദമ്പതികളുടെ മകനാണ് ജീജിത്ത്. തുളസിയാണ് ഭാര്യ. അന്‍സിയ, പരേതയായ നിഹ എന്നിവര്‍ മക്കളാണ്.
Funeral | ജീവനെടുത്തത് അക്രമത്തിന് ഇരയാവുമെന്ന് ഭയന്നുള്ള ഇറങ്ങിയോട്ടം; ട്രെയിന്‍ തട്ടി മരിച്ച ബസ് ഡ്രൈവര്‍ ജീജിത്തിന് നാടിന്റെ യാത്രാമൊഴി
സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു
Kannur News, Thalassery News, Cremation, Funeral, Bus, Driver, Died, Accident, Hit, Train