Follow KVARTHA on Google news Follow Us!
ad

Inauguration | അഖിലേന്‍ഡ്യാ സഹകരണ വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അധ്യക്ഷത വഹിക്കും Press Meet, Inauguration, MLA, MP, CM, Pinarayi Vijayan, Chief Minister, Kadannappal
കണ്ണൂര്‍: (KVARTHA) 70-ാമത് അഖിലേന്‍ഡ്യാ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം നവമ്പര്‍ 14ന് ദിനേശ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലയില്‍ നിന്നുള്ള എംപിമാരും എം എല്‍ എമാരും പങ്കെടുക്കും.

ഉച്ചയ്ക്ക് 12ന് നടക്കുന്ന സെമിനാര്‍ സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വിഷയം അവതരിപ്പിക്കും.

വൈകിട്ട് മൂന്ന് മണിക്ക് പ്രഭാത് ജങ്ഷനില്‍ നിന്ന് കളക്ടറേറ്റ് മൈതാനിയിലേക്ക് ഘോഷയാത്രയും നടക്കും. അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാപരിപടികളും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ സി വി ശശീദ്രന്‍, കെ കെ നാരായണന്‍, കെ പ്രദോഷ് കുമാര്‍, ഇ രാജേന്ദ്രന്‍, പി മുകുന്ദന്‍ പങ്കെടുത്തു.




Keywords: News, Kerala, Kerala-News, Kannur, Kannur-News, Press Meet, Inauguration, MLA, MP, CM, Pinarayi Vijayan, Chief Minister, Kadannappalli Ramachandran, A N Shamseer, Speaker, All India Cooperation, Week Celebration, Kannur: Chief Minister Pinarayi Vijayan will inaugurate All India Cooperation week celebration.

Post a Comment