കണ്ണൂര്‍: (KVARTHA) കാല്‍നട യാത്രക്കാരനെ ഇടിച്ചപ്പോള്‍ ഇറങ്ങിയോടിയ ബസ് ഡ്രൈവര്‍ക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. ഭഗവതി ബസ് ഡ്രൈവര്‍ പാനൂര്‍ മനേക്കര സ്വദേശി ജീജിത്താണ് (45) മരിച്ചത്. തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം.
ശനിയാഴ്ച (11.11.2023) വൈകുന്നേരം 6.15 ന് വടകര - തലശ്ശേരി റൂടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. വടകരയില്‍ നിന്നും വരുമ്പോള്‍ പെട്ടിപ്പാലം പഴയ കള്ളുഷാപിനടത്തുവെച്ച് ബസ് കാല്‍നട യാത്രക്കാരനായ മുനീറിനെ ഇടിക്കുകയായിരുന്നു.
സംഭവം നടന്നയുടനെ ആള്‍കൂട്ടത്തിന്റെ അക്രമം ഭയന്ന് ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തൊട്ടടുത്ത റെയില്‍വെ ട്രാകിലേക്കാണ് ബസ് ഡ്രൈവര്‍ ഓടിയത്. ട്രാകിലൂടെ ഓടുന്നതിനിടെയാണ് ഇതിലൂടെ കടന്നു പോവുകയായിരുന്ന ട്രെയിന്‍ ഇടിച്ചത്. ആളുകള്‍ ഓടിക്കൂടിയെങ്കിലും ജീജിത്തിനെ രക്ഷിക്കാനായില്ല.
മൃതദേഹം തലശ്ശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടത്തില്‍ പരുക്കേറ്റ മുനീറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Found Dead | തലശ്ശേരിയില്‍ സ്വകാര്യ ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചു; പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവര്‍ക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം
അപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kannur News, Bus Driver, Found Dead, Pedestrian, Hit, Thalassery News, Train, Railway Track