Financial Assistance | ദുരിത ബാധിതരെ ചേര്‍ത്തുപിടിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍; ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയത് 360 പേര്‍ക്ക് നല്‍കിയത് 32 ലക്ഷം രൂപ

 


കണ്ണൂര്‍: (KVARTHA) ജീവിതത്തില്‍ മാരകരോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍. മേയറുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 34 മാസം കൊണ്ട് 360 പേര്‍ക്ക് 32 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു.

കണ്ണൂര്‍ മുനിസിപല്‍ കോര്‍പറേഷന്‍ മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അശരണരും നിരാലംബരുമായ രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തത്. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു.

47 പേര്‍ക്കായി ആകെ 4,54,500/- രൂപയുടെ സഹായമാണ് വിതരണം ചെയ്തത്. കോര്‍പറേഷന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നതിനുശേഷം ആകെ 360 പേര്‍ക്ക് 32 ലക്ഷം രൂപയുടെ ധനസഹായം നല്‍കിക്കഴിഞ്ഞു.

ചടങ്ങില്‍ കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍മാരായ അഡ്വ. പി ഇന്ദിര, ശാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ പി വി ജയസൂര്യന്‍, പി വി കൃഷ്ണകുമാര്‍, മിനി അനില്‍ കുമാര്‍, ആസിമ സി എച്, എന്‍ ഉഷ, കെ പി അനിത, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Financial Assistance | ദുരിത ബാധിതരെ ചേര്‍ത്തുപിടിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍; ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയത് 360 പേര്‍ക്ക് നല്‍കിയത് 32 ലക്ഷം രൂപ



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, 360 People, Disbursed, Financial Assistance, Thirty Two Lakh, Rupees, Mayor, Mohanan's Relief Fund, 34 Months, Help, Kannur: 360 People Disbursed Financial Assistance Of Rs.32 Lakhs From Mayor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia