Follow KVARTHA on Google news Follow Us!
ad

Kamal Haasan | പിറന്നാള്‍ ഗാനത്തിന് നന്ദി സന്ദേശം; മലയാളികളുടെ പ്രിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി കമല്‍ഹാസന്‍; വൈറലായി വീഡിയോ

ആരോഗ്യത്തില്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം Alphonse Puthren, Received, Heartwarming, Message, Kamal Haasan, Urging, Health, Social Media
ചെന്നൈ: (KVARTHA) പ്രേമം സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍. ഉലഗനായകന്‍ കമല്‍ഹാസന്റെ ജന്മദിന ആഘോഷത്തിനായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അടുത്തിടെ ഒരു പാട്ട് തയ്യാറാക്കിയിരുന്നു. ആ പാട്ടിന് അല്‍ഫോണ്‍സിന് നന്ദി പറയുകയാണ് കമല്‍ഹാസന്‍.

ഇതിഹാസ നടനായ കമല്‍ഹാസന്റെ ശബ്ദമുള്ള വീഡിയോ നടന്‍ പാര്‍ഥിപനാണ് പങ്കുവെച്ചിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്റേത് ഊര്‍ജസ്വലമായ മനസാണെന്ന് പറഞ്ഞ കമല്‍ഹാസന്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കാനും നിര്‍ദേശിക്കുന്നു.

'അദ്ദേഹം ആരോഗ്യവാനല്ലായിരിക്കും. പക്ഷേ മനസ് ക്രിയാത്മകമാണ്. ശബ്ദം ഉന്‍മേഷകരമാണ്. അതുപോലെ അദ്ദേഹം മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുമോയെന്ന തീരുമാനം വ്യക്തിപരമാണ്. പക്ഷേ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. കരുതലോടെയിരിക്കൂ അല്‍ഫോണ്‍ പുത്രന്‍'-- എന്നും പറയുന്നു കമല്‍ഹാസന്‍.

നേരം എന്ന ചിത്രത്തിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നിവിന്‍ പോളി നായകനായ പ്രേമത്തിന്റെ സംവിധായകനായി അല്‍ഫോണ്‍സ് പ്രേക്ഷകരുടെ പ്രിയങ്കരനുമായി. എന്നാല്‍ അല്‍ഫോണ്‍സിന്റേതായി മൂന്നാമത് എത്തിയ ചിത്രം ഗോള്‍ഡിന് വിജയിക്കാനായില്ല. പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡെന്ന ചിത്രത്തില്‍ നയന്‍താര, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, അജ്മല്‍ അമീര്‍, ശാന്തി കൃഷ്ണ, ജഗദീഷ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്, റോഷന്‍ മാത്യു, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, അബു സലിം, പ്രേം കുമാര്‍, സുധീഷ്, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ജസ്റ്റിന്‍ ജോണ്‍, ജോര്‍ജ് അബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളായി.

അടുത്തിടെ താന്‍ അസുഖബാധിതനാണെന്നും സിനിമാ ജീവിതം ഉപേക്ഷിക്കുകയാണെന്നും അടുത്തിടെ അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കിയിരുന്നു. ആ പോസ്റ്റ് പിന്നീട് നീക്കിയെങ്കിലും സംവിധായകന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയായി മാറിയിരുന്നു.


 

Keywords:
News, National, National-News, Social-Media-News, Alphonse Puthren, Received, Heartwarming, Message, Kamal Haasan, Urging, Health, Social Media, Kamal Haasan thanks Alphonse for birthday wishes, asks him to take care of his health.

Post a Comment