Kali Ocha | കളിക്കളത്തിന് പുതിയ മാനം തീര്‍ത്ത് കണ്ണൂരില്‍ 'കളി ഒച്ച '
Nov 11, 2023, 21:55 IST
കണ്ണൂര്‍: (KVARTHA) ഉത്തര കേരളത്തിലെ സ്‌പോര്‍ട്‌സ് അനൗണ്‍സര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂരില്‍ 'കളി ഒച്ച' എന്ന പേരില്‍ ഏകദിന ശില്പശാല നടന്നു. സ്‌പോര്‍ട്‌സ് ഫോറം കണ്ണൂരിന്റെ ആഭിമുഖ്യത്തിലാണ് ഏകദിന ശില്പശാല നടന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 80 പരം അനൗണ്‍സര്‍മാര്‍ പങ്കെടുത്ത പരിപാടി മുന്‍ എംപിയും കണ്ണൂരിലെ ആദ്യകാല അനൗണ്‍സറുമായ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ഇത്തരത്തിലുള്ള പരിപാടി ഇത് ആദ്യമായി ആണെന്നും പ്രസ്തുത പരിപാടി മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. വേള്‍ഡ് ബോക്‌സിങ് ചാംപ്യന്‍ കെ സി ലേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍, ഒ കെ ബിനീഷ്, കെവി ധനേഷ് എംപി, പ്രദീപ് ടി വി അരുണാചലം, വികാസ് പലേരി, അബ്ബാസ് മൗവ്വല്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് സ്‌പോര്‍ട്‌സ് രംഗത്തെ വിവിധ വിഷയങ്ങളിലായി ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ഡോക്ടര്‍ ഡി ചന്ദ്രലാല്‍, കെ പി ആര്‍ വേങ്ങര, അന്തര്‍ദേശീയ അനൗണ്‍സര്‍ ശ്രീകുമാരന്‍ നായര്‍ തിരുവനന്തപുരം എന്നിവര്‍ ക്ലാസെടുത്തു. വൈകിട്ട് നടന്ന സമാപന സമ്മേളനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് വേലേശ്വരം, അബ്ബാസ് മൗവ്വല്‍ എന്നിവര്‍ സംസാരിച്ചു.

Keywords: 'Kali Ocha' in Kannur, bringing a new dimension to the playing field, Kannur, News, Kali Ocha, Dimension, Playing Field, Inauguration, Sports Forum, Announcer's, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.