Follow KVARTHA on Google news Follow Us!
ad

Kalamassery Blast | കളമശ്ശേരി സ്ഫോടനം: മുഖ്യമന്ത്രിയുടെ സമയോചിത ഇടപെടല്‍ വര്‍ഗീയത ഇല്ലാതാക്കിയെന്ന് പ്രൊഫ. മുഹമ്മദ് സുലൈമാന്‍

ചരിത്രം തിരുത്തിയെഴുതാനുളള പ്രവര്‍ത്തനത്തിലാണ് കേന്ദ്രസര്‍കാര്‍ എന്നും വിമര്‍ശനം Kalamassery Blast, Inauguration, Communalism, Chief Minister, Kerala
കണ്ണൂര്‍: (KVARTHA) കളമശ്ശേരിയില്‍ സ്ഫോടനം നടന്നപ്പോള്‍ ഡൊമനിക് മാര്‍ടിന്‍ എന്ന സഹോദരന്‍ കുറ്റം സമ്മതിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജര്‍ ആയിരുന്നില്ലെങ്കില്‍ കേരളം വര്‍ഗീയത ഫണം വിടര്‍ത്തിയാടുന്ന നാടിന്റെ അവസ്ഥയിലേക്ക് മാറുമായിരുന്നുവെന്ന് ഇന്‍ഡ്യന്‍ നാഷനല്‍ ലീഗ് (ഐഎന്‍എല്‍ ) അഖിലേന്‍ഡ്യ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

Kalamassery blast: Prof. Muhammad Sulaiman says timely intervention of the Chief Minister eliminated communalism, Kannur, News, Kalamassery Blast, Inauguration, Communalism, Chief Minister, Religion, Politics, Criticism, Kerala.

ഇന്‍ഡ്യന്‍ നാഷനല്‍ ലീഗ് (ഐഎന്‍എല്‍ ) കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക സംഗമം കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഫോടനത്തെ തുടര്‍ന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയാണ് വര്‍ഗീയത ഇളക്കി വിടുന്ന പ്രസ്താവനയുമായി മുന്നോട്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സമയോചിതമായ ഇടപെടലാണ് സംസ്ഥാനത്ത് വര്‍ഗീയ ലഹള ഇല്ലാതാക്കാന്‍ തുണയായത് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍കാര്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന കെട്ടകാലത്ത് നാടിനെ നന്മയിലേക്ക് കൈപിടിച്ചു കയറ്റുന്നത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമാണ്. ബിജെപി നേതാക്കള്‍ വര്‍ഗീയത സൃഷ്ടിക്കുന്ന പ്രസ്താവനവുമായി മുന്നോട്ടു പോയപ്പോള്‍ കേസെടുത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്. പിറന്ന മണ്ണിനുവേണ്ടി പോരാട്ടം നടത്തുന്ന ഫലസ്തീന്‍ ജനതയോടൊപ്പം അവര്‍ വിജയിക്കും വരെ നമ്മള്‍ കൂടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം തിരുത്തിയെഴുതാനുളള പ്രവര്‍ത്തനത്തിലാണ് കേന്ദ്രസര്‍കാര്‍. ഇതിനായി ആര്‍എസ്എസുകാരെ കുത്തിനിറച്ച് നിരവധിയായ കമിറ്റികളെ നിയമിക്കുകയാണ്. ഏറ്റവും ഒടുവില്‍ പാഠപുസ്തക പരിഷ്‌കരണത്തിന്റെ പേരിലും ആര്‍ എസ് എസുകാരെ കുത്തിനിറച്ചുണ്ടാക്കിയ കമിറ്റി ചരിത്രം നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഇതിന്റെ ഉദാഹരണമാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും ദളിതയായ രാഷ്ട്രപതി ദ്രൗപതി മൂര്‍മുവിനെ ഒഴിവാക്കിയത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്നും അന്നത്തെ രാഷ്ട്രപതിയായ രാംനാഥ് കോവിന്ദിനെയും ഒഴിവാക്കിയിരുന്നു അദ്ദേഹം ദളിതന്‍ ആയതുകൊണ്ടാണ് അദ്ദേഹത്തെ അകറ്റിനിര്‍ത്തിയത്. ബ്രാഹ്‌മണിക്കല്‍ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ വര്‍കിംഗ് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രടറിയായിരിക്കെ രാജിവച്ച് ഐ എന്‍ എലില്‍ ചേര്‍ന്ന ഉത്തര്‍പ്രദേശ് സ്വദേശി പ്രൊഫ. ബശീര്‍ അഹ് മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന ജെനറല്‍ സെക്രടറി കാസിം ഇരിക്കൂര്‍, സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്റുമാരായ എം എം മാഹിന്‍, എം മൊയ്തീന്‍ കുഞ്ഞി കളനാട്, സംസ്ഥാന സെക്രടറി എം എ ലത്വീഫ്, നാഷണല്‍ വുമണ്‍സ് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി ഹസീന ടീചര്‍, ഇന്‍ഡ്യന്‍ നാഷനല്‍ ആര്‍ടിസ്റ്റ് ഫോറം സംസ്ഥാന ജെനറല്‍ സെക്രടറി ഹാശിം അരിയില്‍, അന്‍വര്‍ സാദത്ത്, സിറാജ് തയ്യില്‍, താജുദ്ദീന്‍ മട്ടന്നൂര്‍, ഇല്യാസ് മട്ടന്നൂര്‍, ഡി മുനീര്‍, മുഹമ്മദ് മുയ്യം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജെനറല്‍ സെക്രടറി ഹമീദ് ചെങ്ങളായി സ്വാഗതവും ജില്ലാ സെക്രടറി അസ്ലം പിലാക്കില്‍ നന്ദിയും പറഞ്ഞു.

Keywords: Kalamassery blast: Prof. Muhammad Sulaiman says timely intervention of the Chief Minister eliminated communalism, Kannur, News, Kalamassery Blast, Inauguration, Communalism, Chief Minister, Religion, Politics, Criticism, Kerala.

Post a Comment