Follow KVARTHA on Google news Follow Us!
ad

K Sudhakaran | ആര്യാടന്‍ ശൗഖതിനെതിരെയുളള നടപടി അച്ചടക്കസമിതി തീരുമാനിക്കുമെന്ന് കെ സുധാകരന്‍

പാര്‍ടി നടപടിയെ കുറിച്ചു ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും Kerala, kanuur, News, മലയാളം-വാർത്തകൾ
കണ്ണൂര്‍: (KVARTHA) പാര്‍ടി വിലക്കിയിട്ടും മലപ്പുറത്ത് ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തിയ കെപിസിസി ജെനറല്‍ സെക്രടറി ആര്യാടന്‍ ശൗഖതിനെതിരായ അച്ചടക്ക നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 



പാര്‍ടി നടപടിയെ കുറിച്ചു ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. പാര്‍ടി ആലോചിച് തീരുമാനിച്ചിരിക്കുന്നത് നടപടിയെല്ലാം അച്ചടക്ക സമിതിക്ക് തീരുമാനിക്കട്ടെ എന്നാണ്. അതുമായി ബന്ധപ്പെട്ടുള്ള ഇന്‍ഫര്‍മേഷന്‍ അദ്ദേഹത്തിന് കൊടുത്തിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ടി വിലക്കിയിട്ടും ആര്യാടന്‍ ഷൗകതിന്റെ നേതൃത്വത്തില്‍ ഫലസ്ത്വീന്‍ അനുകൂല പ്രകടനം നടത്തിയത് കോണ്‍ഗ്രസില്‍ ഏറെവിവാദം സൃഷ്ടിച്ചിരുന്നു.



Keywords: Kerala, kanuur, News, malayalam News, Kerala News, K Sudhakaran about the action against Aryadan Shaukath

Post a Comment