Follow KVARTHA on Google news Follow Us!
ad

Jogging Addict | 'ഓട്ടം കഴിഞ്ഞേ എന്തുമുള്ളൂ, സ്വന്തം കുടുംബം പോലും'; ഒടുവില്‍ സഹിക്ക വയ്യാതെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി യുവതി

മാരതോണില്‍ പങ്കെടുക്കുന്നതിന് വേണ്ടി മകളെ കാറില്‍ ലോക് ചെയ്ത് പോയെന്നും പരിഭവം Jogging Addict, Divorce, Woman, Social Media, Controversy, World News
ബീജിംഗ്: (KVARTHA) ഇന്നത്തെ സമൂഹത്തില്‍ വിവാഹ മോചനം എന്നത് പതിവായി സംഭവിക്കുന്ന ഒരു കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ട് വിവാഹമോചനം നേടുന്നവര്‍ സമൂഹത്തിലുണ്ട്. ചിലതൊക്കെ വളരെ വിചിത്രമായ കാരണങ്ങളാകാം. 

അത്തരത്തില്‍ ചൈനയില്‍ നിന്നുള്ള ഒരു യുവതി തന്റെ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടാന്‍ തിരഞ്ഞെടുത്ത കാരണങ്ങള്‍ അറിഞ്ഞ് ഞെട്ടിയിരിക്കയാണ് സമൂഹ മാധ്യമങ്ങള്‍. ഈ വിഷയമാണ് പ്രധാനമായും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച.

Jogging Addict' Chinese Dad Locks Daughter In Car To Run Marathon, Weird Hobby Ends His Marriage, Beijing, News, Jogging Addict, Divorce, Woman, Social Media, Controversy, Mobile Phone, Daughter, World News.

പല മനുഷ്യര്‍ക്കും പലതരം അഡിക്ഷന്‍ കാണും. അതില്‍ ചിലതെല്ലാം ചിലപ്പോള്‍ വിവാഹമോചനത്തില്‍ കലാശിക്കാറുമുണ്ട്. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവയെല്ലാം ഇത്തരത്തില്‍പെടുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഓട്ടത്തിനോടുള്ള അഭിനിവേശത്തെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടിയിരിക്കയാണ് പ്രസ്തുത യുവതി. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള യുവതിയാണ് ഇത്തരത്തില്‍ വ്യത്യസ്തമായ വിവാഹ മോചന കാരണം കൊണ്ട് ചര്‍ച ചെയ്യപ്പെട്ടിരിക്കുന്നത്.

സാഹോ എന്ന സര്‍നെയിമില്‍ അറിയപ്പെടുന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചത്. യുവതിയുടെ മുന്‍ഭര്‍ത്താവ് പെംഗിന് ഓട്ടത്തോട് വലിയ താല്പര്യമാണ്. താല്പര്യമാണ് എന്നല്ല അഡിക്ഷനാണ് എന്ന് വേണം പറയാന്‍. ആദ്യമൊക്കെ യുവാവിന് ഓട്ടത്തോടുള്ള താല്പര്യം യുവതിക്കും ഇഷ്ടമായിരുന്നു. അങ്ങനെയാണ് യുവതി യുവാവിലേക്ക് ആകര്‍ഷിക്കപ്പെട്ടതും.

എന്നാല്‍, വിവാഹത്തിന് ശേഷമാണ് തന്റെ ഭര്‍ത്താവിന് ഓട്ടം എത്രമാത്രം പ്രിയമുള്ളതാണെന്ന് അവര്‍ തിരിച്ചറിയുന്നത്. ഇത് ഓട്ടം എന്നാല്‍ വെറും ഓട്ടമായിരുന്നില്ലെന്നും ഒരു ഒന്നൊന്നര ഓട്ടമായിരുന്നുവെന്നും യുവതി പറയുന്നു. യുവാവിന് ഓട്ടത്തോടുള്ള അമിതമായ അഭിനിവേശം ഒടുവില്‍ യുവതിയില്‍ കടുത്ത ദേഷ്യവും നിരാശയും ഒക്കെ വളര്‍ത്തി. അങ്ങനെ അത് എത്തിച്ചേര്‍ന്നത് അവരുടെ വിവാഹമോചനത്തിലാണ്. എന്നാല്‍, അതിനേക്കാളൊക്കെ ഗൗരവമുള്ള മറ്റൊരു കാര്യവും കൂടി യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടു.

മുന്‍ഭര്‍ത്താവ് തങ്ങളുടെ മകളെ മണിക്കൂറുകളോളം കാറില്‍ ലോക് ചെയ്തിട്ട് ഓടാന്‍ പോയി എന്നതായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. ഒരു മാരതോണില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു യുവാവ് മകളെ കാറില്‍ ലോക് ചെയ്ത് പോയത്. കുഞ്ഞിന് ബോറടിക്കാതിരിക്കാന്‍ വേണ്ടി മൊബൈലും ഭക്ഷണവും കൂടി കാറില്‍ വച്ചാണ് അയാള്‍ ഓടാന്‍ പോയത്.

മകള്‍ അച്ഛന്റെ കൂടെ ആയിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് കണ്ടപ്പോള്‍ മകള്‍ തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയത് എന്നും യുവതി പറയുന്നു. ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ യുവതി പങ്കുവച്ച ഈ അനുഭവം ശരിക്കും ആളുകളെ രോഷം കൊള്ളിക്കുക തന്നെ ചെയ്തു. എന്നാലും ഇങ്ങനെയുണ്ടോ ഒരോട്ടം എന്നായിരുന്നു പലരുടേയും സംശയം.

Keywords: 'Jogging Addict' Chinese Dad Locks Daughter In Car To Run Marathon, Weird Hobby Ends His Marriage, Beijing, News, Jogging Addict, Divorce, Woman, Social Media, Controversy, Mobile Phone, Daughter, World News.

Post a Comment