Gaza | ഇസ്രാഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഒരു ദിവസത്തേക്ക് കൂടി നീട്ടി; ഓരോ ഫലസ്തീൻകാരനും മോചിപ്പിക്കപ്പെടുമ്പോഴും മറ്റൊരാൾ ഇസ്രാഈലിന്റെ തടവിലാകുന്നു; വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും വ്യാപക അറസ്റ്റ്
Nov 30, 2023, 13:08 IST
ഗസ്സ: (KVARTHA) ഫലസ്തീനിലെ ഗസ്സയിൽ വെടിനിർത്തൽ ഒരു ദിവസത്തേക്ക് കൂടി നീട്ടിയതായി ഇസ്രാഈലും ഹമാസും അറിയിച്ചു. ബന്ദികളെ മോചിപ്പിക്കുന്നത് തുടരുകയാണെന്ന് ഇസ്രാഈൽ സൈന്യം പറഞ്ഞു. ഏഴാം ദിവസവും വെടിനിർത്തൽ തുടരുമെന്ന് ഹമാസ് വൃത്തങ്ങളും അറിയിച്ചു. ആറ് ദിവസം പിന്നിട്ട വെടിനിർത്തൽ നീട്ടാനായി ഖത്വറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം ഉണ്ടായത്.
ബന്ദികളെ സംബന്ധിച്ച് ഹമാസും ഇസ്രാഈലും തമ്മിലുള്ള കരാർ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. ഹമാസ് ചില ഇസ്രാഈലി ബന്ദികളെ മോചിപ്പിക്കുകയും പകരം ഇസ്രാഈൽ ചില ഫലസ്തീൻ തടവുകാരെ ജയിലുകളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു. ഈ കാലയളവിൽ വെടിനിർത്തൽ നിലവിലുണ്ട്. കൂടാതെ, സഹായങ്ങളും അവശ്യ മരുന്നുകളുമായി ട്രക്കുകൾക്ക് ഗസ്സയിലേക്ക് പ്രവേശിക്കാനും അനുമതിയുണ്ട്.
അതേസമയം, മോചിപ്പിക്കപ്പെടുന്ന ഓരോ ഫലസ്തീൻ തടവുകാരന് പകരം മറ്റൊരു ഫലസ്തീൻ സ്വദേശി ഇസ്രാഈലിന്റെ തടവിലാകുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വേദി നിർത്തൽ പ്രകാരം തടവുകാരെയും ബന്ധികളെയും മോചിപ്പിക്കുന്നതിനിടയിൽ തന്നെ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഡസൻ കണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്നത് ഇസ്രാഈൽ തുടരുകയാണ്.
വെള്ളിയാഴ്ച വെടിനിർത്തൽ നിലവിൽവന്നശേഷം ആദ്യ നാല് ദിവസങ്ങളിൽ, ഇസ്രാഈൽ 150 ഫലസ്തീൻ തടവുകാരെ മോചിപ്പിച്ചു. 117 കുട്ടികളും 33 സ്ത്രീകളുമാണ് മോചിതരായത്. ഹമാസ് 69 ബന്ധികളെയും മോചിപ്പിച്ചു. ഇതിൽ 51 പേർ ഇസ്രാഈലികളും 18 പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. അതേ നാല് ദിവസത്തിനുള്ളിൽ കിഴക്കൻ ജറുസലേമിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും കുറഞ്ഞത് 133 ഫലസ്തീനികളെ ഇസ്രാഈൽ അറസ്റ്റ് ചെയ്തതായി ഫലസ്തീൻ തടവുകാരുടെ സംഘടന അറിയിച്ചു.
അധിനിവേശമുള്ളിടത്തോളം കാലം അറസ്റ്റുകൾ അവസാനിക്കില്ലെന്നും ജനങ്ങൾ ഇത് മനസിലാക്കണമെന്നും ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റിയുടെ വക്താവ് അമനി സരഹ്നെ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ചെറുത്തുനിൽപ്പ് തടയുക എന്നുള്ള ഇസ്രാഈൽ നയത്തിന്റെ ഭാഗമാണ് ഈ അറസ്റ്റുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, World, Palestine, Hamas, Israel, Gaza, Israel-Palestine-War, Arrest, Imprisonment, West Bank, East Jerusalem, Israel, Hamas agree to extend Gaza truce for a seventh day.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.