Follow KVARTHA on Google news Follow Us!
ad

Joe Biden | ഇസ്രാഈൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ്; രണ്ട് രാജ്യങ്ങളെന്ന പരിഹാരത്തിന് പിന്തുണയെന്നും ജോ ബൈഡൻ; പിന്നാലെ വിശദീകരണവുമായി വൈറ്റ് ഹൗസ്

'ഇസ്രാഈലിനും മുസ്ലീം ലോകത്തിനും നിലവിലെ സാഹചര്യങ്ങൾ വളരെ സങ്കീർണമാണ്' Joe Biden, UK, Hamas, Israel, Gaza, ലോക വാർത്തകൾ
വാഷിംഗ്ടൺ: (KVARTHA) ഇസ്രാഈലും ഹമാസും തമ്മിലുള്ള സംഘർഷം താത്കാലികമായി നിർത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആഹ്വാനം ചെയ്തു. മിനിയാപൊളിസിൽ നടത്തിയ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുന്നൂറോളം പേരടങ്ങുന്ന സംഘത്തോട് സംസാരിക്കുന്നതിനിടെ ഒരു സ്ത്രീ ഗസ്സയിൽ വെടിനിർത്തലിന് അഭ്യർഥിച്ച് കൊണ്ട് ബൈഡന്റെ പ്രസംഗം തടസപ്പെടുത്തിയിരുന്നു. ഇതിനോടാണ് അദ്ദേഹം പ്രതികരിച്ചത്.

News, World, Washington, Joe Biden, UK, Hamas, Israel, Gaza, Israel-Palestine-War, Israel Gaza: Joe Biden calls for 'pause' in conflict.

'ഇസ്രാഈലിനും മുസ്ലീം ലോകത്തിനും നിലവിലെ സാഹചര്യങ്ങൾ വളരെ സങ്കീർണമാണ്. ദ്വിരാഷ്ട്രമെന്ന പരിഹാരത്തെ ഞാൻ പിന്തുണയ്ക്കുന്നു. തുടക്കം മുതൽ ഇതേനിലപാടാണ്', ജോ ബൈഡൻ വ്യക്തമാക്കി. എന്നിരുന്നാലും, ബൈഡന്റെ പ്രസ്താവനയിൽ വൈറ്റ് ഹൗസ് പിന്നീട് വിശദീകരണം നൽകി. ഹമാസ് തടവിലാക്കിയ 240 ബന്ദികളെക്കുറിച്ചും മനുഷ്യത്വപരമായ സഹായങ്ങളെക്കുറിച്ചുമാണ് പ്രസിഡന്റ് സംസാരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.

1,400 പേർ കൊല്ലപ്പെടുകയും 239 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസ് ആക്രമണത്തിന് ശേഷം ഒക്ടോബർ ഏഴ് മുതൽ ഇസ്രാഈൽ ഗസ്സയിൽ ബോംബാക്രമണം തുടരുകയാണ്. 8,700-ലധികം പേരാണ് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത്. ജോ ബൈഡൻ തുടക്കത്തിൽ ഇസ്രാഈലിന് പിന്തുണ നൽകിയിരുന്നു. എന്നാൽ ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്കും സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തതോടെ മനുഷ്യാവകാശ സംഘടനകൾ, ലോക നേതാക്കൾ, സ്വന്തം ഡെമോക്രാറ്റിക് പാർട്ടിയിലെ ലിബറൽ അംഗങ്ങൾ എന്നിവരിൽ നിന്ന് പ്രസിഡന്റ് കടുത്ത സമ്മർദം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജോ ബൈഡന്റെ നിലപാട് മാറ്റമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.

Keywords: News, World, Washington, Joe Biden, UK, Hamas, Israel, Gaza, Israel-Palestine-War, Israel Gaza: Joe Biden calls for 'pause' in conflict.
< !- START disable copy paste -->

Post a Comment