Follow KVARTHA on Google news Follow Us!
ad

Air India | രൂപത്തില്‍ മാറ്റം വരുത്തി എയര്‍ ഇന്‍ഡ്യ; യാത്രക്കാര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ യാത്രാ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു കാല്‍വെപ്പ് കൂടിയാകുമെന്ന് അധികൃതര്‍

സിംഗപൂരില്‍ വെച്ചാണ് വിമാനം പുതിയ രൂപകല്‍പനയിലേക്ക് മാറ്റിയത് Air India, Passengers, Social Media, National News
ന്യൂഡെല്‍ഹി: (KVARTHA) പുതിയ രൂപകല്‍പനയിലുള്ള എയര്‍ ഇന്‍ഡ്യ വിമാനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് അധികൃതര്‍. പുതിയ രൂപകല്‍പനയിലുള്ള എയര്‍ ഇന്‍ഡ്യയുടെ എ 350-900 എയര്‍ക്രാഫ്റ്റ് സിംഗപൂരില്‍ നിന്ന് ഫ്രാന്‍സിലെ തൗലോസിലേക്ക് വെള്ളിയാഴ്ചയാണ് എത്തിയത്. വിമാനത്തിന്റെ ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് എയര്‍ ഇന്‍ഡ്യ പങ്കുവെച്ചത്.

India's maiden A350 aircraft takes ferry flight, to join Air India fleet soon, New Delhi, News, Air India, Passengers, Social Media, Air Bus, X platform, New Look, National News.

പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നുവെന്ന് എയര്‍ ഇന്‍ഡ്യ ചിത്രങ്ങള്‍ പങ്കുവച്ച് അറിയിച്ചു. യാത്രക്കാര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ യാത്രാ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു കാല്‍വെപ്പ് കൂടിയാകും എയര്‍ ഇന്‍ഡ്യയുടെ പുതിയ വിമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. സിംഗപൂരില്‍ നിന്ന് ഫ്രാന്‍സിലെ തൗലോസിലേക്ക് എയര്‍ ഇന്‍ഡ്യയുടെ എ350-900 എയര്‍ക്രാഫ്റ്റ് വെള്ളിയാഴ്ച എത്തുക പുതിയ ലുകിലായിരിക്കുമെന്നും എയര്‍ ഇന്‍ഡ്യ എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.

സിംഗപൂരില്‍ വെച്ചാണ് വിമാനം പുതിയ രൂപകല്‍പനയിലേക്ക് മാറ്റിയത്. ഡിസംബറിന് മുമ്പായി വിമാനം കൈമാറും. വിമാനം കൈമാറുന്നതിന് മുമ്പായി ചെയ്യേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സിംഗപൂരില്‍ നിന്ന് ഫ്രാന്‍സിലേക്ക് വിമാനം എത്തിച്ചതെന്ന് എയര്‍ ഇന്‍ഡ്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട് ചെയ്തു.

അടുത്തിടെയാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്‍ഡ്യ സര്‍വീസുകള്‍ കൂടുതല്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 40 എയര്‍ബസുകള്‍ കൂടി വാങ്ങാനുള്ള തീരുമാനമെടുത്തത്. ആറ് എ350-900 വിമാനവും 34 എ350 -1000 വിമാനവുമാണ് എയര്‍ ഇന്‍ഡ്യ പുതുതായി വാങ്ങുന്നത്. എ 350-900ന്റെ ആദ്യ വിമാനം ഡിസംബറോടെ കൈമാറും. ബാക്കിയുള്ള അഞ്ച് എ350-900 വിമാനങ്ങള്‍ 2024 മാര്‍ചോടെ ലഭിക്കുമെന്നാണ് എയര്‍ ഇന്‍ഡ്യ അധികൃതര്‍ വ്യക്തമാക്കുന്നത്.

Keywords: India's maiden A350 aircraft takes ferry flight, to join Air India fleet soon, New Delhi, News, Air India, Passengers, Social Media, Air Bus, X platform, New Look, National News.

Post a Comment