Follow KVARTHA on Google news Follow Us!
ad

UN Resolution | ഫലസ്തീനിലെ ഇസ്രാഈൽ കുടിയേറ്റങ്ങളെ അപലപിക്കുന്ന യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ; 145 രാജ്യങ്ങൾ പിന്തുണച്ചു; എതിർത്തത് അമേരിക്ക അടക്കം 7 രാജ്യങ്ങൾ മാത്രം

18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. UN Resolution, Palestine, Israel, ലോക വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ഫലസ്തീനിലെ ഇസ്രാഈൽ കുടിയേറ്റങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ ഫലസ്തീൻ പ്രദേശത്തും അധിനിവേശ സിറിയൻ ഗോലനിലുമുള്ള കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിക്കുന്നതാണ് പ്രമേയം. ഇന്ത്യയടക്കമുള്ള 145 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. അമേരിക്കയും കാനഡയും ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ എതിർത്തപ്പോൾ 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Palastine,America,Gazza,Israil,Resolution,Indial,Country,Newdelhi,vote,Kasaragod India Supports UN Resolution Condemning Israeli Settlements In Palestine

ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ, കിഴക്കൻ ജറുസലേമും അധിനിവേശ സിറിയൻ ഗോലാനും ഉൾപ്പെടെയുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രാഈലിന്റെ തെറ്റായ നടപടികൾ വിമർശിക്കപ്പെട്ടു. 'കിഴക്കൻ ജറുസലേമും അധിനിവേശ സിറിയൻ ഗോലാനും ഉൾപ്പെടെയുള്ള ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രാഈൽ കുടിയേറ്റം' എന്ന തലക്കെട്ടിലുള്ള ഈ പ്രമേയം ഐക്യരാഷ്ട്രസഭയിൽ ഭൂരിപക്ഷ വോട്ടുകൾക്കാണ് പാസാക്കിയത്. കാനഡ, ഹംഗറി, ഇസ്രാഈൽ, മാർഷൽ ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നിവയാണ് എതിർത്ത് വോട്ട് ചെയ്ത മറ്റുരാജ്യങ്ങൾ.
ഗസ്സ മുനമ്പിൽ ഇസ്രാഈലും ഹമാസും തമ്മിൽ ഉടനടി മാനുഷിക വെടിനിർത്തലിന് ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ സംഭവ വികാസം. അന്ന് 120 രാജ്യങ്ങൾ ഈ പ്രമേയത്തെ പിന്തുണച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Keywords:Palastine,America,Gazza,Israil,Resolution,Indial,Country,Newdelhi,vote,Kasaragod India Supports UN Resolution Condemning Israeli Settlements In Palestine
< !- START disable copy paste -->

Post a Comment