2020-ൽ ടിക് ടോക് നിരോധിച്ചത് വലിയ തിരിച്ചടിയായെങ്കിലും, അത് മറ്റ് ഇന്ത്യൻ, അന്തർദേശീയ ഹ്രസ്വ-ഫോം വീഡിയോ പ്ലാറ്റ്‌ഫോമുകൾ നികത്തി. 40 ശതമാനം ഉപയോക്താക്കളും ഈ പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈനായി ഇടപാട് നടത്തുന്നതിനാൽ, ധനസമ്പാദന അവസരങ്ങൾ പലമടങ്ങാണ്. ഇ-കൊമേഴ്‌സ്, ഓൺലൈൻ ഗെയിമിംഗ്, ഒടിടി വീഡിയോ സ്ട്രീമിംഗ് സൈറ്റുകളിലെ ധനസമ്പാദന സൗകര്യങ്ങൾ ഉപയോക്താക്കൾക്കിടയിൽ പ്രചാരം നേടുന്നതായും റിപ്പോർട്ട് പറയുന്നു.
ആഗോള തലത്തിൽ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുകൾ നഗര ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമാണെങ്കിൽ, ഇന്ത്യയിൽ മെട്രോ ഇതര, അർധ നഗര പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിലാണ് കൂടുതൽ താൽപ്പര്യം. ഇന്ത്യൻ ഉപയോക്താക്കളിൽ 45 ശതമാനവും അർദ്ധ-നഗര-ഗ്രാമീണ കേന്ദ്രങ്ങളിൽ താമസിക്കുന്നു, ഗെയിമിംഗ് മുതൽ ഇ-കൊമേഴ്‌സ് വരെയുള്ള വിവിധ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളുമായി ഇവർ സംവദിക്കുന്നു.
Keywords: News-Malayalam-News, National, National-News, Short Videos, SFV, Social Media, India now has 25 crore users of short-form video platforms: Report